Sunday, 11 October 2020

ഉറക്കം

 ഉറക്കം

-------------------------------------
വീട് വളരെ വലിയതാണ് .
വീട്ടുകാരൻ ധനികനും .
ഉറക്കം വരാതെ കിടന്ന
രാത്രികളിൽ ഒന്നിലാണ്
വീട്ടുകാരൻ വാതിൽ
തുറന്നു പുറത്തിറങ്ങിയത് .
തെരുവിൽ കീറപ്പുതപ്പും
പുതച്ചു കെട്ടിപ്പിടിച്ചു
കൂർക്കം വലിച്ചു
സുഖമായി ഉറങ്ങും
പള്ള വീർത്ത
പതിനായിരങ്ങളെ
കണ്ടതും അന്നാണ് ....
പിറ്റേന്ന് മുതലാണ്
വീട്ടുകാരൻ രാത്രിയിൽ
വീട്ടു വാതിൽ തുറന്നു
തെരുവോരത്തെത്തി
സുഖമായി
ഉറങ്ങി തുടങ്ങിയത് ..
പിറ്റേന്ന് മുതൽക്കു തന്നെയാണ്
വീട്ടിലെ മദ്യകുപ്പികളും
മദിരാക്ഷിമാരും
ഉറക്ക ഗുളികകളും
ശീതീകരണ യന്ത്രവും
സ്വർണ്ണമെത്തയും
പാതി തുറന്ന വാതിലും
വീട്ടുകാരാനെ കാത്തു
രാത്രിയിൽ ഉറക്കമിളിപ്പ്
തുടങ്ങിയതും !



No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...