Sunday, 13 February 2022

ആത്മഹത്യക്ക് മുമ്പേ അവൾക്കു പറയാനുള്ളത്.

 ആത്മഹത്യക്ക് മുമ്പേ അവൾക്കു പറയാനുള്ളത്.

-----------------------------------------------
അവൾക്കു ആത്മഹത്യക്കു മുമ്പേ
എന്തൊക്കെയോ പറയാനുണ്ടാകും
എന്നാണ് ഞാൻ കരുതിയത്.
കണ്ണിലെ ദയയെ ക്കുറിച്ച്.
അരുവികൾക്ക് മുകളിൽ വീശും
ഇളം കാറ്റിൽ ആടിയും ചരിഞ്ഞും
പറക്കുന്ന കിളികളെ കുറിച്ച്.
ലാഭ നഷ്ട രൂപത്തിൽ അല്ലാതെ
മനസ്സിൽ സ്ഥിരമായി ശേഖരിക്കപ്പെടും
ഓർമ്മകളെ കുറിച്ച്.
നിശബ്ദതയുടെ സൗന്ദര്യത്തെ കുറിച്ച്.
പ്രണയം മൂത്തു കലങ്ങി
നിറഞ്ഞ ഉന്മാദ മനസ്സുകളെ കുറിച്ച്.
അവളുടെ ചെറിയ മുഖം വെട്ടിക്കലുകളെ
കുറിച്ച്,
അപ്പോൾ അവളുടെ കണ്ണിന്നുണ്ടാവും
ആഴ വ്യത്യാസങ്ങളെ കുറിച്ച്.
ഇല്ലായ്മയിലെ സന്തോഷങ്ങളെ
കുറിച്ച്.
ഇണ ചേരാതിരിക്കുന്നതിന്റെ
വിഡ്ഢിത്തത്തെ കുറിച്ച്.
നനചീരുകളെ കുറിച്ച്.
മേഘത്തെ കുറിച്ച്.
ധ്യാന ലയനത്തെ കുറിച്ച്.
ശരിത്തെറ്റ് തമാശകളെ കുറിച്ച്.
ജീവിതം ചില കളി നിയമങ്ങൾക്ക്
അകത്താണെന്നുള്ള അബദ്ധ ധാരണയെ
കുറിച്ച്..
കണ്മഷിയെ കുറിച്ച്, ചാന്തിനെ കുറിച്ച്
നീല കുപ്പിവളകളേ കുറിച്ച്, സ്വർണ്ണ മൂക്കുത്തിയെ കുറിച്ച്, വെള്ളി പാദസരങ്ങളുടെ കിലുക്കത്തെ കുറിച്ച്.
കടലോരത്തെ വെള്ളം പറ്റിയ
മണൽ തരികളിലെ രുചിച്ചു നോക്കാത്ത
ഉപ്പിനെ കുറിച്ച്..
ഒരു കോടി ഒറ്റചേർന്ന് നിൽക്കും
സമൂഹത്തെ കുറിച്ച്..
ആത്മഹത്യക്കുമുമ്പേ അവൾക്കു
എന്നോട് എന്തൊക്കെയോ
പറയാനുണ്ടാകും എന്നാണ് ഞാൻ
കരുതിയത്.
(എന്റെ.. ആ...)







ഒന്നോ അതിലധികമോ ആളുകൾ, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
മിഴി പ്രസിദ്ധീകരണം, സുരേഷ് ജി, മറ്റ് 9 പേരും എന്നിവ
8 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം

ഒരു മൊബൈൽ പ്രണയവും പെട്ടിയും പട്ടിയും... (പിന്നെ ഞാനും )

 ഒരു മൊബൈൽ പ്രണയവും

പെട്ടിയും പട്ടിയും... (പിന്നെ ഞാനും )

മൊബൈലിനു മുമ്പത്തെ അവൾ (BM), മൊബൈൽ വാങ്ങിയതിനു ശേഷം ഉള്ള അവൾ.(AM)
അവൾ ചരിത്രം ഇങ്ങനെ രണ്ടായി തിരിക്കാം.
ചോറ്.. ദാ അവിടെ.
ചായ.. ഞാൻ മറന്നു.
കൂടെ കിടപ്പ്.. സോറി...ചാറ്റ്...
-അവൾ.
ഒരു ദിവസം അവളുടെ മൊബൈൽ
ഫോൺ
കാണാതായി...
പത്രത്തിൽ കൊടുത്ത പരസ്യത്തിൽ
കാണ്മാനില്ല എന്ന കോളത്തിൽ
അവളുടെ മൊബൈൽ ഫോട്ടോ.
വെറുതെ ഇരിക്കുമ്പോൾ വെറുതെ
ചിരിച്ചും, പകൽ വാതിൽ അടച്ചും,
മേക് അപ്പ്‌ സെറ്റാൽ ചുണ്ട് ചുവപ്പിച്ചും
അവളെ പണ്ടേ കാണാതായതാണ്.
എന്നാൽ അവളുടെ മൊബൈൽ കാണാതായതു ഈയിടെ.
വീടും പൂട്ടി പഴയ പെട്ടിയും തൂക്കി
പുറത്തിറങ്ങിയ എന്റെ ഒപ്പം വന്നു
വളർത്തു പട്ടി.
പെട്ടിയും പട്ടിയുമായി ചെന്ന
എന്നേ കയറ്റാതെ തീവണ്ടി.
പെട്ടിയും പട്ടിയുമായി നിന്ന എന്നേ
കയറ്റാതെ ബസ്സ്, ടാക്സി.
പെട്ടിയും പട്ടിയുമായി പോയ
എനിക്ക് റൂം തരാതെ ലോഡ്ജുകൾ.
പെട്ടിയും പട്ടിയുമായി ഞാൻ തിരിച്ചു
അവളുടെ മൊബൈൽ ഫോൺ ഇല്ലാത്ത
എന്റെ പഴയ വീട്ടിലേക്ക്.
പെട്ടിപ്പുറത്തു തല വച്ചു ഞാൻ ഉറക്കത്തിൽ
തൊട്ടപ്പുറത്തു കാവലായി പട്ടി.
അതിനെ സഹായിക്കാൻ വളപ്പ് നിറച്ചും
പട്ടികൾ..
രാത്രി അവരുടെ റിങ് ടോൺ.
(പെട്ടിക്കകത്തു പണ്ടുവാങ്ങി
ഉപയോഗിച്ച ഒരു മൊബൈൽ ഫോൺ-
നന്നാക്കുന്നതിനെക്കാൾ ലാഭം
പുതിയത് വാങ്ങുകയാണെന്നു മൊബൈൽ
കടക്കാരൻ പറഞ്ഞപ്പോൾ കളയാൻ
മനസ്സുവരാതെ പേപ്പറിൽ പൊതിഞ്ഞു
വച്ചത്.)
-പെട്ടിക്ക് പുറത്തു എല്ലാ അവകാശങ്ങളും
കൃത്യം ആയി സംരക്ഷിക്കപ്പെടേണ്ടവൻ
അഥവാ പട്ടി.
ഇടക്ക്...








ഒടിയൻ

 ഒടിയൻ

മുറം വേണോ?, എന്ന് ചോദിച്ചു
കറുത്തു കുറിയ ഒരു മുളയൻ
ഒരു ദിവസം മുറ്റത്ത്‌.
കഴുത്തു ഒടിച്ചു മുത്തച്ഛനെ
കൊന്ന് ഒരാൾ
ഒരു രാത്രി ആലിൻ ചോട്ടിൽ..
പോത്ത് ആയും ആടായും
ക്ലാസ്സ്‌റൂമിൽ, സഹപാഠികൾക്കൊപ്പം..
ലോകത്തിലെ ആദ്യത്തെയോ,
അവസാനത്തെയോ ഒടിയൻ
സിനിമയുമായി മോഹൻലാൽ.
എല്ലാ പഴയ ഒടിയൻ മരണങ്ങളും
കേസില്ലാത്ത കൊലപാതകങ്ങൾ.
ചുറ്റിലെ ഇരുട്ടിനോടും
പൊന്തയോടും വിജനതയോടും
ഒരു ശാസ്ത്ര വിദ്യാർത്ഥി.






പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...