ഒരു മൊബൈൽ പ്രണയവും
പെട്ടിയും പട്ടിയും... (പിന്നെ ഞാനും )
മൊബൈലിനു മുമ്പത്തെ അവൾ (BM), മൊബൈൽ വാങ്ങിയതിനു ശേഷം ഉള്ള അവൾ.(AM)
അവൾ ചരിത്രം ഇങ്ങനെ രണ്ടായി തിരിക്കാം.
ചോറ്.. ദാ അവിടെ.
ചായ.. ഞാൻ മറന്നു.
കൂടെ കിടപ്പ്.. സോറി...ചാറ്റ്...
-അവൾ.
ഒരു ദിവസം അവളുടെ മൊബൈൽ
ഫോൺ
കാണാതായി...
പത്രത്തിൽ കൊടുത്ത പരസ്യത്തിൽ
കാണ്മാനില്ല എന്ന കോളത്തിൽ
അവളുടെ മൊബൈൽ ഫോട്ടോ.
വെറുതെ ഇരിക്കുമ്പോൾ വെറുതെ
ചിരിച്ചും, പകൽ വാതിൽ അടച്ചും,
മേക് അപ്പ് സെറ്റാൽ ചുണ്ട് ചുവപ്പിച്ചും
അവളെ പണ്ടേ കാണാതായതാണ്.
എന്നാൽ അവളുടെ മൊബൈൽ കാണാതായതു ഈയിടെ.
വീടും പൂട്ടി പഴയ പെട്ടിയും തൂക്കി
പുറത്തിറങ്ങിയ എന്റെ ഒപ്പം വന്നു
വളർത്തു പട്ടി.
പെട്ടിയും പട്ടിയുമായി ചെന്ന
എന്നേ കയറ്റാതെ തീവണ്ടി.
പെട്ടിയും പട്ടിയുമായി നിന്ന എന്നേ
കയറ്റാതെ ബസ്സ്, ടാക്സി.
പെട്ടിയും പട്ടിയുമായി പോയ
എനിക്ക് റൂം തരാതെ ലോഡ്ജുകൾ.
പെട്ടിയും പട്ടിയുമായി ഞാൻ തിരിച്ചു
അവളുടെ മൊബൈൽ ഫോൺ ഇല്ലാത്ത
എന്റെ പഴയ വീട്ടിലേക്ക്.
പെട്ടിപ്പുറത്തു തല വച്ചു ഞാൻ ഉറക്കത്തിൽ
തൊട്ടപ്പുറത്തു കാവലായി പട്ടി.
അതിനെ സഹായിക്കാൻ വളപ്പ് നിറച്ചും
പട്ടികൾ..
രാത്രി അവരുടെ റിങ് ടോൺ.
(പെട്ടിക്കകത്തു പണ്ടുവാങ്ങി
ഉപയോഗിച്ച ഒരു മൊബൈൽ ഫോൺ-
നന്നാക്കുന്നതിനെക്കാൾ ലാഭം
പുതിയത് വാങ്ങുകയാണെന്നു മൊബൈൽ
കടക്കാരൻ പറഞ്ഞപ്പോൾ കളയാൻ
മനസ്സുവരാതെ പേപ്പറിൽ പൊതിഞ്ഞു
വച്ചത്.)
-പെട്ടിക്ക് പുറത്തു എല്ലാ അവകാശങ്ങളും
കൃത്യം ആയി സംരക്ഷിക്കപ്പെടേണ്ടവൻ
അഥവാ പട്ടി.
No comments:
Post a Comment