Friday, 15 April 2022

 ഭാഷ


ഒരേ ഭാഷ

ഒരേ വാക്ക്

ഒരേ അക്ഷരം 

എന്നാൽ

ഒരായിരം അർത്ഥം 

എന്റെ ദേഷ്യത്തിന്റെ

ഭാഷയിൽ

എന്റെ സ്നേഹത്തിന്റെ 

ഭാഷയിൽ 

എന്റെ കനിവിന്റെ

ഭാഷയിൽ

എന്റെ സൗഹൃദത്തിന്റെ

 ഭാഷയിൽ 

നീ നിന്റെ സൗകര്യത്തിന്നായി

പടക്കുന്ന നാനാർത്ഥം.


ഒരേ ഭാഷ ദിവസത്തിൽ

പതിനായിരം തവണ

പരസ്പരം പങ്കിട്ടു നമ്മൾ

എത്തിയോരീ തുരുത്തുകൾ-

അർത്ഥമില്ലാത്തത്,

സ്ഥിരമല്ലാത്തത്,

എന്നറിയുമ്പോൾ

എന്തിനായിയീ ലക്ഷം

ഭാഷയിലെ കോടി

 വാക്കുകളക്ഷരങ്ങൾ?


ഒരേ അർത്ഥം വരുന്ന

പത്തു ലക്ഷം ഭാഷകൾ 

ദിവസവും ഉച്ചരിച്ചു

നാം മടങ്ങുന്നതിൻ

മുമ്പേ,


എന്തോ നേടിയവനെന്ന

സങ്കല്പം വെടിഞ്ഞു 

അർത്ഥമുള്ളതൊന്നും

നേടിയില്ലെന്നറിഞ്ഞു

നേടാൻ ആവില്ലെന്നറിഞ്ഞു 

മൗനത്തിന്റെ ഭാഷയെ

 ചുംബിക്കാം..?


പ്രകൃതി പൂർണ്ണമെങ്കിൽ മാത്രം

സൃഷ്ടിയും പൂർണ്ണം.

എങ്കിലോ ഒരു കിളിയൊച്ചപോലെയോ

ഒരു തിരയടി പോലെയോ

ഒരു മഴശബ്ദം പോലെയോ

ഒരിളം കാറ്റു പോലെയോ

ഉച്ഛരിക്കാനാകും

ആദ്യ ഭാഷയാകും

നമ്മുടെ ഭാഷ..

അക്ഷരം വേണ്ടത്ത

വാക്കുകൾ വേണ്ടാത്ത

വരി വേണ്ടാത്ത

കുത്ത് കോമ വേണ്ടാത്ത

എന്നാൽ ഒരേ അർത്ഥമുള്ള

ആദ്യ ഭാഷ - ഏക ഭാഷ.

പ്രകൃതിതാളം -നമ്മുടെ ഭാഷ.

 🙏നുറുങ്ങുവരി(കൾ)

------------------------

 കള്ളന്റെ മകൻ

--------------------------

കള്ളന്റെ മകൻ

കക്കാതെയാണ്

 കള്ളനായത്.


 അഴി

-----------

പുറത്തെ വലിയ

 ജയിലിനും

അകത്തെ ചെറിയ

ജയിലിനും

ഇടക്കാണ് അഴി.


പണ്ഡിതൻ

---------------

ദൈവം ഒരു ബഹു ഭാഷാ -

പണ്ഡിതൻ കൂടി ആണ്.


കുടം

------------

നിറയാത്ത കുടം

 തുളുമ്പില്ല.


നിറകുടവും വല്ലാതെ

തുളുമ്പില്ല.


കുഞ്ഞ്

------------

കുഞ്ഞായ കുഞ്ഞിനെക്കാൾ

സ്നേഹിക്കപ്പെടേണ്ടവനാണ്

 വയസ്സനായ കുഞ്ഞ്.


ശാസ്ത്രം

--------------

പിന്നാക്കം ഓടുന്ന

ശാസ്ത്രം.


ചതി

-------

ചതിക്കാത്ത

 മനുഷ്യനാണ്, ശവം.


വെള്ളം

----------

വെള്ളത്തെ

പേടിക്കേണം.


ആല്

-----------

ആലിനു വിലയില്ല

ആടിന് വിലയുണ്ട് 


പൊതി

----------

എന്റെ ഭക്ഷണപ്പൊതി

നിന്റെ ഭക്ഷണപ്പൊതി.


കാത്തിരിപ്പ്

-------------------

എല്ലാരും മറ്റുള്ളവരുടെ

മരണം കാത്തിരുപ്പാണ്.


അന്നം.

----------

അന്നം കളയാത്ത വീടില്ല.


കരച്ചിൽ.

---------------

മരിച്ചാൽ കരയില്ല.


വാക്ക്

-----------

എന്റെ, നിന്റെ -ഇവ

വലിയ വാക്കുകൾ ആണ്.


ഉപ്പ്

--------

കടലില്ലെങ്കിൽ ഉപ്പില്ല.


വെറുതെ

------------

വെറുതെ..


സംഖ്യ

-------------

ഒന്ന്,

രണ്ട് രണ്ട്,

മൂന്ന് മൂന്ന് മൂന്ന്....


മറവി 

-------------

കാമുകി പെട്ടെന്ന്

 മറക്കാൻ

കഴിയുന്നവൾ.


ചിറക്

----------

മാലാഖക്ക്

ചിറകുകൾ

എന്തിന്?

ജിമ്മി

 ജിമ്മി


മുറിവ് നീറിപുകയുമ്പോൾ

ജി മുറിവാറ്റുന്ന

ഒരു മരുന്നായി മുന്നിൽ.


മനസ്സ് കീറി പറയുമ്പോൾ

ജിമ്മി മനസ്സിനെ

 തുന്നി ചേർക്കുമൊരു

 യന്ത്രമായി ഉള്ളിൽ.


അപകടത്തിൽ പെട്ടു

പരിക്കേറ്റപ്പോൾ

പണവും മരുന്നും

ഭക്ഷണവുമായി

ജിമ്മി അരികെ.


ഒരു കൂട്ടുകാരന്റെ

കുറവുണ്ടെന്ന്

 തോന്നിയപ്പോൾ

ജിമ്മി കൂട്ടുകാരനായി

മുന്നിൽ.


പലരും ചതിച്ചപ്പോൾ

ഒരു സഹായമായി ജിമ്മി.


യാത്ര ചെയ്യുമ്പോൾ അരികിലെ

ഇരിപ്പിടങ്ങളിൽ ജിമ്മി.


ആരാധലയത്തിൽ കൂടെ

ഒരു ഭക്തനായി ജിമ്മി.


പ്രണയത്തിൽ പ്രണയിനിയോട്

നല്ലത് പറഞ്ഞു പ്രണയമടുപ്പിക്കും

ജിമ്മി.


ഭക്ഷണം കഴിക്കുമ്പോൾ

അടുത്തു ഇരുന്നു ജിമ്മി.


ഉറങ്ങുമ്പോൾ കൂടെ ജിമ്മി.


മരിച്ചപ്പോൾ മരണാനന്തര

ചടങ്ങുകളിൽ മുമ്പിൽ ജിമ്മി.



ആരാണ് 

 ഈ 

ജിമ്മി?


കാറ്റും മഴയും തീയും മഞ്ഞും

ഏൽക്കാത്ത..

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...