Friday, 15 April 2022

 ഭാഷ


ഒരേ ഭാഷ

ഒരേ വാക്ക്

ഒരേ അക്ഷരം 

എന്നാൽ

ഒരായിരം അർത്ഥം 

എന്റെ ദേഷ്യത്തിന്റെ

ഭാഷയിൽ

എന്റെ സ്നേഹത്തിന്റെ 

ഭാഷയിൽ 

എന്റെ കനിവിന്റെ

ഭാഷയിൽ

എന്റെ സൗഹൃദത്തിന്റെ

 ഭാഷയിൽ 

നീ നിന്റെ സൗകര്യത്തിന്നായി

പടക്കുന്ന നാനാർത്ഥം.


ഒരേ ഭാഷ ദിവസത്തിൽ

പതിനായിരം തവണ

പരസ്പരം പങ്കിട്ടു നമ്മൾ

എത്തിയോരീ തുരുത്തുകൾ-

അർത്ഥമില്ലാത്തത്,

സ്ഥിരമല്ലാത്തത്,

എന്നറിയുമ്പോൾ

എന്തിനായിയീ ലക്ഷം

ഭാഷയിലെ കോടി

 വാക്കുകളക്ഷരങ്ങൾ?


ഒരേ അർത്ഥം വരുന്ന

പത്തു ലക്ഷം ഭാഷകൾ 

ദിവസവും ഉച്ചരിച്ചു

നാം മടങ്ങുന്നതിൻ

മുമ്പേ,


എന്തോ നേടിയവനെന്ന

സങ്കല്പം വെടിഞ്ഞു 

അർത്ഥമുള്ളതൊന്നും

നേടിയില്ലെന്നറിഞ്ഞു

നേടാൻ ആവില്ലെന്നറിഞ്ഞു 

മൗനത്തിന്റെ ഭാഷയെ

 ചുംബിക്കാം..?


പ്രകൃതി പൂർണ്ണമെങ്കിൽ മാത്രം

സൃഷ്ടിയും പൂർണ്ണം.

എങ്കിലോ ഒരു കിളിയൊച്ചപോലെയോ

ഒരു തിരയടി പോലെയോ

ഒരു മഴശബ്ദം പോലെയോ

ഒരിളം കാറ്റു പോലെയോ

ഉച്ഛരിക്കാനാകും

ആദ്യ ഭാഷയാകും

നമ്മുടെ ഭാഷ..

അക്ഷരം വേണ്ടത്ത

വാക്കുകൾ വേണ്ടാത്ത

വരി വേണ്ടാത്ത

കുത്ത് കോമ വേണ്ടാത്ത

എന്നാൽ ഒരേ അർത്ഥമുള്ള

ആദ്യ ഭാഷ - ഏക ഭാഷ.

പ്രകൃതിതാളം -നമ്മുടെ ഭാഷ.

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...