മൂന്ന് ചെറിയ എഴുത്തുകൾ
=====================
1) സൂചി
========
നാല്പത് വയസ്സിൽ ആണ്
പിന്നോക്ക യാത്ര
തുടങ്ങിയത്.
അത് ഇപ്പോൾ പല്ലില്ലാത്ത
ഒരു കുഞ്ഞു പിന്നിട്ടു
ഭ്രൂണാവസ്തയും കടന്നു
കാണാത്ത അത്രയും ആയി.
എന്റെ മരണം അഥവാ
ജനനത്തിനും മുമ്പുള്ള ഞാൻ.
നിന്റെ വ്യർത്ഥമായ പ്രാർത്ഥന.
അഥവാ അവരുടെ ജീവിതം.
പ്രപഞ്ചം എന്ന സത്യം.
2) പാറ്റ
============
വെളിച്ചം- ഇരുട്ട്-
കണ്ണിന്റെ തോന്നൽ
കണ്ണില്ലാത്തവന്റെ
വെളിച്ചമാണ് വെളിച്ചം.
കണ്ണില്ലാത്തവന്റെ
വെളിച്ചമാണ് ഇരുട്ട്.
കണ്ണോ പ്രകൃതിയുടെ
കോമാളി സൃഷ്ടി.
കൺപാട ലോലം.
മനുഷ്യൻ എന്ന
കുഞ്ഞു പാറ്റ.
എന്നാൽ ചിന്ത?
അയ്യേ....
(ഇടപെടുമ്പോൾ
വെളിച്ചവും ഇരുട്ടും ദുഃഖമാണ്..).
3) പെയിന്റ്
=======
ഒരു മുറി പെയിന്റ്
അടിക്കണം.
പൂക്കൾ, ആകാശം,
കടൽ, ഇല ഇവയുടെ
ചിത്രങ്ങൾ..
ഒരു കുട്ടി, രണ്ട് കണ്ണ്
കാറ്റ്, വെയിൽ, മഞ്ഞ്...
മനസ്സിൽ പിന്നെ
ഒരു സന്തോഷ വര.
ഒരു മുറി..
No comments:
Post a Comment