മൂന്ന് കവിതകൾ
ദർശനം
=========
എല്ലാ പഠനവും മൂഢത.
എല്ലാ വായനയും മൂഢത.
എല്ലാ ചിന്തയും മൂഡത.
ദർശനങ്ങൾ ആണ്
അറിവിന്റെ ശീലുകൾ.
കടുത്ത വേദനകൾക്കിടയിൽ
ഉരിയുന്ന വെളുത്ത
ഭിന്നമാം ദർശനം.
2.കോഴിമുട്ടക്ക് ചിലതു പറയാനുണ്ട്
-----------------------------------------
കോഴി മുട്ടയാണോ,
കോഴിയാണോ
ആദ്യമുണ്ടായത്
എന്ന ചോദ്യം
തെറ്റാണ്.
തുടക്കം രൂപാന്തിരങ്ങൾ
ആയാണ്.
'ആദ്യം ':എന്നത് ' ഒന്നാമൻ'
എന്ന വാക്കു
പോലെ തല്ക്കാലമനുഷ്യൻ
പടച്ച ഒരു
തമാശ വാക്കാണ്.
കോഴി മുട്ട മാത്രം
കഴിക്കുന്നവർ
ഡബിൾ നോൺ
വെജിറ്റേറിയൻമാർ.
കോഴി മുട്ട കഴിക്കുമ്പോൾ
അറിയാം,
അതിന്നൊരു കോഴിക്കുഞു
മണം ഉണ്ട്.
അഗീകൃത കൊലപാതകം
ആണ്
ഒരൊ കോഴി
മുട്ടയുടെയും മരണം.
ചിലത് ഭ്രൂണ ഹത്യ
ചിലതു ശിശു ഹത്യ.
വലുതായാൽ വെട്ടു മരണം.
കോഴി മുട്ട
ഭരണഘടന തിരയുന്നുണ്ട്.
നീ ഓർമ്മ
================
നീ എന്റെ ഓർമ്മകളിൽ
ഉണ്ടാകുന്ന ചില സമയങ്ങൾ ഉണ്ട്.
ശരീരം നശിക്കുന്നതിനും
ഒപ്പം ഓർമ്മയും നശിക്കുന്നതിനായുള്ള
ചില അനുപാതങ്ങളും ഉണ്ട്.
എന്റെ ഓർമ്മയിലെ നീയാണ്
എന്റെ ശരിയായ നീ.
നിന്നെ ഞാൻ ഓർക്കാതെ വിടേണ്ടതാണ്.
എന്നിട്ടും ഇല്ലാണ്ടാകുന്നതിനു തൊട്ടു
മുമ്പ് വരെ ഞാൻ നിന്നോർമ്മ മാത്രം
ആകുന്നതെന്ത്?
നീ മറ്റു പലരെയും പോലെ ആധുനിക
ആയുധങ്ങൾ ഉപയോഗിക്കുന്ന
ഒരു പഴയ മന്ത്രവാദിനി തന്നെ...
ഞാൻ മറ്റു പലരെയും പോലെ
ഒരു പരാജിതനും.
ഓർമ്മകൾ പരാജിതരുടെ
ആശ്വാസങ്ങൾ ആണ്.
നിന്റെ പ്രസവം നടക്കുന്നത്
എന്റെ മനസ്സിലെ ഏതോ അറയിൽ.
നിന്റെ ജനന സമയത്തു നിന്റെ
അമ്മ ആർത്തു കരഞ്ഞെന്നു പറഞ്ഞത്
വെറുതെ ആണ്.
നീ എന്റെ ഓർമ്മയിൽ നിശ്ശബ്ദം ജനിച്ചവൻ.
നീ എന്റെ ഓർമ്മയിൽ
കടിച്ചു തൂങ്ങി എന്റെ നാഡി തിന്നു
എന്നെ ആക്രമിച്ചു എന്നിൽ വളർന്നു എന്നിൽ ചാകുന്നവൻ.
നീ നീയാണെങ്കിൽ
പിന്നെ എന്തിനെങ്ങിനെ എന്നിൽ?
===========================
നമ്മൾ പ്രണയിച്ചതും
ശരിക്കും രമിച്ചതും
പോലും ഓർമ്മ താളിൽ..
നമ്മൾ മഴ നനഞ്ഞതും
നമ്മൾ കടലിൽ കുളിച്ചതും
നമ്മൾ ഒരു പാത്രത്തിലേ അന്നം
പകുത്തു കഴിച്ചതും പോലും
ഓർമ്മയുടെ ഭൂഖണ്ടം..
നീ എന്റെ ഓർമ്മയല്ലെങ്കിൽ
പിന്നെ എന്നിൽ എന്തിന് ഇത്ര
വേദന, ആകാംക്ഷ, അത്ഭുതം.
ഓർമ്മക്കും ജീവനുണ്ട്.
ഓർമ്മയലങ്കരിക്കപ്പെടുന്നുണ്ട്.
വാൽകഷ്ണം.
==============
(ഈ ആഴ്ച്ചത്തെ മാതൃഭൂമിയിലെ ഓർമ്മ എന്ന കവിത വായിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ വന്ന കുറച്ചു വരികൾ )