കവി കണ്ടു പിടിക്കുമ്പോൾ
ബാക്കി അന്നം
----------------------
നമ്മുടെ ബാക്കിയാകും
അന്നവും കാത്തു
കഴിയുന്നുണ്ട്
ഒരു പാടു പേർ, ചുറ്റിലും
അതും കഴിച്ചു നമ്മളെക്കാൾ
സന്തോഷമായി ജീവിക്കുന്നുമുണ്ട്
പലരും., പലപ്പോളും.
അറിയാത്ത പാട്ട്
-----------------------
നിശ്ശബ്ദം ഒരു പാട്ട്
മൂളുന്നുണ്ട് ചുറ്റിലും
എപ്പോളും പ്രകൃതി
താരട്ടീണത്തിൽ..
അറിയാത്ത ഒരിളം
കാറ്റായിയതാറ്റുന്നുമുണ്ട്
മനസ്സിൻ മുറിവിനെ
എപ്പോളും...
പ്രണയ സത്യം
-----------------------
ഈ ഭൂഗോളത്തിൽ എല്ലാരും
എല്ലാറ്റിനേം എപ്പോളും
പ്രണയിക്കുന്നു.
അമ്പല പ്രാവിന്റെ ഭക്തി
---------------------------------
അമ്പല വാതിലിലൂടെയും
അമ്പല മണിക്ക് മേലെയും
അമ്പലക്കുളത്തിൻ മുകളിലും
അമ്പല പ്രതിഷ്ടക്കിടയിലും
ആയിയമ്പല പ്രാവുകൾ കുറുകി
പറക്കുമ്പോൾ,
വേദനയും, വിഷമവും, കുറ്റവും
നിരാശയും വ്യാമോഹവും
ഉയർച്ചയും തകർച്ചയും ഈർഷ്യയും
മനസ്സിൽ നിറച്ചമ്പലത്തിൽ
കാണിക്കയും ആയി
വരി നിൽക്കുന്നുണ്ട് മനുഷ്യൻ.
മത്സരവിജയി
-----------------------
എല്ലാ പരീക്ഷയിലും എല്ലാരും
ജയിക്കുന്നുണ്ട്.
No comments:
Post a Comment