Monday, 11 July 2022

പോത്ത് തിരക്കഥ

 ചില വാചക കസർത്തുകൾ അഥവാ മൂന്ന് കവിതകൾ

================================


ഒരു ബോറൻ കവിത 


വയറു നിറച്ചും തിന്നു

തിന്നു അവൻ

പട്ടിണിക്കാരനോട്

പറഞ്ഞു.

ജീവിതം ബോറ്.


പ്രേമിച്ചു പ്രേമിച്ചു മടുത്തു

അവൻ പ്രേമ നൈരാശ്യ

ക്കാരനോട് പറഞ്ഞു

പ്രേമം ബോറ്.


മരണത്തെ കുറിച്ച് പഠിച്ചു

പഠിച്ചു അവൻ മരണത്തോട്

പറഞ്ഞു

മരണം ബോറ്.


ആത്മീയത അന്വേഷിച്ചു

അവൻ സന്യാസിയോടും

സൂഫിയോടും പുരോഹിതനോടും

പറഞ്ഞു.


സന്യാസം ബോറ്.


എന്നാൽ സന്യാസിയും സൂഫിയും

പുരോഹിതനും അവനോടു

ഒരു വരി മറുപടി പറഞ്ഞു.


ബോറടി ഒരു ബോറ്.


===========================

പോത്ത്  

 തിരുത്തിയ ഒരു തിരക്കഥ.

========================


ഞാൻ ഒരു തിരക്കഥ

എഴുതുമ്പോൾ ആണ്

അരികെ ഉള്ള വളപ്പിൽ

കെട്ടി നിറുത്തിയ

 ഒരു പോത്ത് ഒന്നമറി

അതിനെ അറിയിച്ചത്.


 എന്റെ തിരക്കഥയിൽ

ഇല്ലാത്ത പോത്ത് ഒരു സ്വതന്ത്ര

സഞ്ചാരി ആയി എന്റെ 

സിനിമയിൽ ചില ഇടത്തെങ്കിലും

ഉണ്ടാകാം.


ഒരു പോത്തായി അഭിനയിക്കാൻ

ഒരു പോത്തിനെ ആകൂ,-

 എന്നാൽ സിനിമ കാണുന്ന

പ്രേക്ഷകർ പോത്തായി 

മാറുമോ എന്നത് ഒരു

ഭയമായി ഉള്ളിൽ..


അപ്പോളേക്കും പോത്ത്

കയറു പൊട്ടിച്ചു എന്റെ

തിരക്കഥ തിന്നാൻ ആയി

അടുത്തേക്ക്...


തിരക്കഥക്ക് അങ്ങനെ

ഒരു ട്വിസ്റ്റ്‌, ഒരു ക്ലൈമാക്സ്.


ഗതികെട്ടാൽ പോത്ത്

തിരക്കഥയും തിന്നും.


ഇതാണ് തിരക്കഥയിൽ

നായികമാർ മരുന്നിനെങ്കിലും

വേണം എന്ന് പറയുന്നത്.


ഒരു നായിക ഉണ്ടായിരുന്നെങ്കിൽ

പോത്ത് ഇപ്പോളേക്കും എത്ര

പ്രേമ ഗാനങ്ങൾ

മൂളിയിട്ടുണ്ടായിരിക്കും?


(ലോക സിനിമയിൽ ആദ്യമായി

ഒരു പോത്ത്

മനുഷ്യ ശബ്ദത്തിൽ പാടുമ്പോൾ...)


കഥ എങ്ങോട്ടൊക്കെ

വളഞ്ഞു തിരിഞ്ഞു ഒഴുകി

യിട്ടുണ്ടായിരിക്കും.


 തിരക്കഥയിൽ ഇല്ലാത്ത 

  പോത്ത്

 തിരക്കഥ എഴുത്ത്

കാരനും ഞാൻ ഒരു

പോത്തും ആയി മാറിയ

ഈ സന്ദർഭത്തിൽ

ഒന്ന് ഞാൻ പറയട്ടെ..


സിനിമയിൽ ന പോത്ത്

സ്വാതന്ത്ര്യം അർഹതെ -

അഥവാ എന്റെ സ്വാതന്ത്യം

 അല്ല

പോത്തിൻ സ്വാതന്ത്ര്യം!


അപ്പോളേക്കും പോത്ത്

എന്റെ തിരക്കഥ മുഴുവനായും

തിന്നു തീർത്തു.


  NB മനുഷ്യനിൽ നിന്നും

പോത്തിലേക്കുള്ള അകലം

കുറഞ്ഞു വരുന്നത് 

കൊണ്ടാകേണം പണ്ട്

ഒന്നാം ക്ലാസ്സിൽ മലയാളം മാഷ്

ഡാ, പോത്തേ. എന്ന് പറഞ്ഞു

പുക്കിളു പിടിച്ചു തിരിച്ചു

പീഡിപ്പിച്ചത്....


(ഗുണ പാഠം - ദയ പോത്തിനോട്

പോലും പാടില്ല .)


==============================

മഴ

===============================

മഴ നേർത്തു

 ചാറുമ്പോൾ അവൾ

മഴ നനഞ കുളിര്.


എനിക്കും അവൾക്കും

ഇടക്ക് മഴപ്പാട്ട്.


ഞാനും അവളും- മണ്ണും

 മഴയും.


നിൽക്കാതെ പെയ്ത

മഴയിൽ അവൾ 

രാത്രിയിൽ ഉയർന്ന

ഒരു അറിയാകൈയ്യ്.


മഴ ശരിക്കും എന്താണ്?

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...