നടത്തം
==========================
നടന്ന് നടന്ന് നടന്ന്
തുടങ്ങിയേടത്ത് തന്നെ
എത്തുന്നുണ്ട്.
നടവഴിയിലെ ഇളകിയ
കോൺക്രീറ്റ് സ്ലാബ്.
മങ്ങിയ സീബ്ര വര.
ചാക്കിൽ കെട്ടിയ
മാലിന്യത്തിന്നടുത്തേക്ക്
പട്ടി നടത്തം
ശബരിമലയിലേക്ക് ഉള്ള
ഹെലികോപ്റ്ററുകളിൽ
അയ്യപ്പ ചിത്രം.
പുഴയിലേക്ക് ഉള്ള നട വഴി
ആരോ വളച്ചു കെട്ടിയിട്ടുണ്ട്.
എന്തിനാണ് ഇനി പുഴയിലേക്ക്
നടക്കുന്നത്?
പ്രഭാത സവാരിക്കാരിയുടെ
പുറകിലായി
ഒരു പ്രഭാത നടത്ത ക്കാരൻ?
പെട്ടി ആട്ടോയിൽ രണ്ട് പോത്ത്.
മിനി ലോറിയിൽ ഒരാന
ലോറിയിൽ ബംഗാളി.
തീവണ്ടിയിൽ നമ്പൂതിരി ഫലിതം.
രണ്ട് പെഗ്ഗ് മദ്യവും
ഇരുപതു മിനിട്ട് നടത്തവും
ഹൃദയത്തിനു-
എന്ന് ഡോക്ടർ..
ഗേറ്റിൽ നിന്നും വീട്ടിലേക്കായി
ഒരു ഓട്ടോ റിക്ഷ,
വീട്ടിൽ നിന്നും
ടോയ്ലറ്റിലേക്കായി ആക്ടിവ.
നടന്നാൽ മുട്ട് ഇളകും..
നടന്നില്ലേൽ മുട്ട് മാറ്റും.
നടത്ത ആവലാതി.
- കുട്ടികളുടെ ഒപ്പം നടക്കാൻ
മാത്രം ഇപ്പളും പൂതി.
No comments:
Post a Comment