മതേതരൻ
--------------------
ഞാൻ ഒരു മതത്തിൽ
ജനിച്ചു വീണു.
എന്നേ ജനിപ്പിച്ചവരും
ആ മതത്തിലൂടെയോ,
ഏതൊക്കെയോ
മതങ്ങലിലൂടെയോ
വന്നവർ ആകേണം.
എന്റെ മതത്തിലെ
ചടങ്ങുകളിലൂടെ
ഞാൻ നീങ്ങുന്നു.
എന്റെതായ പേരിടൽ കർമ്മം
എനിക്കുണ്ട്.
എന്റേതായ വിവാഹവും
എന്റേതായ ആരാധനാലയവും
എന്റേതായ മരണവും
എന്റെ മതം എനിക്ക് തരുന്നു.
നിന്റെ മതത്തിന്റെ
ഇപ്പുറത്തു നിന്ന് ഞാൻ
നിന്നെ എത്തി നോക്കാറുണ്ട്.
ഞാൻ ഒരു മതമുള്ള
മതേതരൻ അത്രേ.
മതിമില്ലാത്തവൻ
മതേതരൻ ആവില്ല.
അവൻ ഇതരൻ മാത്രം.
മതത്തെ തിരഞ്ഞു പോയാൽ
എത്തുന്ന സ്ഥിരം
വേർതിരിവുകൾ.
വേർതിരിവുകളുടെ
അപ്പുറവും ഇപ്പുറവും ആയി
ഒന്ന്.
അത് സർവ്വ ശക്തമായ ഒരു
ശക്തിയെന്ന് ചിലർ.
സർവ്വ ശക്തമായ അശക്തി
എന്നും ചിലർ.
എന്റെ മതം എനിക്ക്
ദൈവത്തെ തരുന്നു.
എന്റെ സംസ്കാരം നിശ്ചയിക്കുന്നു.
എന്റെ മതം വളരെ പഴക്കമുള്ളതാണ്.
എന്നാലും ഇന്നും അതിനു വേണ്ടി
കൊല്ലാനും മദം പൂണ്ടു ചിലർ.
എന്റെ മതം തരുന്ന ചോറ്
എന്റെ മതത്തിനോടുള്ള എന്റെ
കൂറ് കൂട്ടാറുണ്ട്.
എന്നാലും മറ്റു മതക്കാരന്റെ
വേദനയും വിശപ്പും തന്നെയാണ്
എന്റെ മതക്കാരന്റെയും.
മതങ്ങൾക്കപ്പുറമിപ്പുറം പൊതുവായി
പലതും ഉണ്ട്.
മാനത്തിന് മതമില്ല.
എന്റെ വീട്ടിലെ പക്ഷി
എന്റെ മതത്തിലേതു ആണോ?
എന്റെ കാൽച്ചുവട്ടിലെ മണ്ണ്
മതം നോക്കാതെ പെയ്യുന്ന
മഴ വെള്ളത്തിൽ ഒലിച്ചു
അപ്പുറത്തെ മതക്കാരന്റെ
വീട്ടു വളപ്പിൽ...
പിന്നെ അത് രാജ്യം പോലും
ഇല്ലാത്ത കടലുകളികലേക്ക്...
മതത്തിന്റെ ലാഭനേത്രമേ,
എന്നേ മതേതരൻ ആക്കിയേക്കുക, എപ്പോളും..