ക്ലാസ്മേറ്റ് കർത്യാനി
=================
ക്ലാസ്സ്‌മേറ്റ് കർത്യാനി
പത്തിലാണ് പഠിത്തം
നിറുത്തിയത്.
ഒമ്പതിലെ യുവജനോത്സവത്തിലെ
പിരാന്തി പെണ്ണായി അഭിനയിച്ചു
ഒന്നാം സ്ഥാനം നേടിയ
കർത്യാനി പിന്നെ ഹോട്ടലിൽ
അച്ഛനെ വിളമ്പാനും
അമ്മയെ ഭക്ഷണം ഉണ്ടാക്കാനും
സഹായിക്കുന്നവളായി മാറി
എന്നാണ് അറിഞ്ഞത്.
പിന്നെയും കർത്യാനിയെ അവിടെയും
ഇവിടെയും ഒക്കെ ആയി കണ്ടു.
പലതും കേട്ടൂ.
ഒന്ന് കൂടെണ്ടേ? എന്ന ദുർഭല ചോദ്യത്തിന് കാർത്യനി നമ്മള്
പഴേ കളിക്കൂട്ടുകാരല്ലേ? എനിക്ക്
പറ്റില്ല എന്ന പൈങ്കിളി വരിയാണ്
മറുപടി പറഞ്ഞത്.
പിന്നീടും ക്ലാസ്സ്‌മേറ്റ് കർത്യാനി
പണ്ട് അവൾക്കു എങ്ങനെയാണ്
നാടക മത്സരത്തിനു ഒന്നാം സ്ഥാനം
കിട്ടിയത് എന്ന് കാണിച്ചു കൊണ്ടേയിരുന്നു.
No comments:
Post a Comment