Sunday, 14 April 2024

അപർണ്ണയുടെ കാത് കുത്തുമ്പോൾ

 അപർണ്ണയുടെ കാത് കുത്തുമ്പോൾ 


അപർണ്ണയുടെ കാതുകുത്തുമ്പോൾ 

അവൾ ഉറക്കെച്ചിരിക്കുന്നു.


കരച്ചിൽ പ്രതീക്ഷിച്ച 

അമ്മയുടെയും അമ്മൂമ്മയുടെയും 

ചേച്ചിയുടെയും മുഖം നോക്കി 

അവൾ ഉറക്കെ ചിരിക്കെ

അവളോട്‌ ചോദിക്കാതെ അവളുടെ 

കാതു കുത്തിയതിന്റെ പ്രതിഷേധം 

അവൾ ഭാവിയിൽ ഉന്നയിക്കും എന്ന

ഉറപ്പ്.


കാത് കുത്തിയും കണ്ണെഴുതിയും 

അരഞ്ഞാണമിടീച്ചും പൂവെച്ചും 

കല്യണം കഴിപ്പിച്ചും 

നിങ്ങൾ എന്തിനാണ് അവൾക്കായി 

ഒരു പട്ടട ഒരുക്കുന്നത്?


നിങ്ങൾക്ക് നിങ്ങളുടെ പട്ടട യിൽ കിടന്നു 

പിടഞ്ഞു ചത്താൽ മാത്രം പോരെ?


അപർണ്ണയുടെ ജീവിതം 

അവളുടെ സ്വാതന്ത്ര്യം തീരുമാനിക്കട്ടെ?

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...