Sunday, 12 March 2017

അനക്കം

അനക്കം 

ചിലരു പറഞ്ഞാ  കടലിന്നും മേലെ 
ഒരാൾരൂപം മെല്ലെ നടന്നെന്ന് .......
ചിലരു പറഞ്ഞാ  കരിമ്പനക്കുമരികെ 
ഒരാൾരൂപം മെല്ലെ മറഞ്ഞെന്ന് ......
ചിലരു പറഞ്ഞാ  പാറക്കെട്ടിന്നരികെ 
ഒരാൾരൂപം മെല്ലെ ചുമച്ചെന്ന് .......
ചിലരു പറഞ്ഞാ  റയിലിന്നരികെ 
വണ്ടി പോയാൽ രാത്രിയിൽ 
ഒരു പെൺകുഞ്ഞിൻ ചുവത്ത 
കൈ ഉയരുന്നെന്ന് ......
ചിലരു പറഞ്ഞാ  പിഴച്ചവളെ 
ദഹിപ്പിക്കുന്നതിന്നരികിലായ് 
ഒരാൾരൂപം ഇരിന്നു കരഞ്ഞെന്ന് 
ചിലരു പറഞ്ഞാ മരിച്ച 
ഭിക്ഷക്കാരിതൻ പള്ളയിൽ 
ഒരാൾരൂപം ചവിട്ടി തുടിച്ചെന്ന്‌......... 

 ....... .......
ചിലരു പറഞ്ഞാൾരൂപം ഒഴിക്കാനായ് 
ആൾരൂപം നേർന്നപ്പോൾ 
എവിടെയോ ഒരാൾരൂപം കണ്ടെന്ന് ......

Wednesday, 8 March 2017

ഓ എൻ പ്രിയ വാലൻടൈൻ പക്ഷി ....

 പ്രിയ വാലൻടൈൻ പക്ഷി ....
പ്രണയ വേദന ചിറകിൽ
വിരഹ ദുഃഖം പേറി
ഇത്രദൂരേ പ്രയാണം
പ്രിയ വാലൻടൈൻ പക്ഷി ....
കടും വേനലിൻ
കൊടും ചൂടിൽ
ഒരു ചില്ല പോലും കാണാതെ
നീ പറക്കുമ്പോൾ
 നിൻ ഹൃദയം
പ്രകാശം പരത്തുന്നോ ....
അഗാധം നിൻ കുഞ്ഞു മനസ്സിൻ
പ്രണയ വിസ്മയം
പ്രിയ വാലൻടൈൻ പക്ഷി ....
കടുത്ത കാറ്റിൽ
നിൻ ചിറകൂരി
കടുത്ത തീയിൽ
 നീ കരിഞ്ഞു
കടുത്ത വിശപ്പിൽ
 നീ വെന്തു
കടുത്തയാക്രമണങ്ങളിൽ
 നീ തളർന്നു
എന്നിട്ടും ഈ മണ്ണിൽ
 കൊക്കും താഴ്ത്തി
മെല്ലെ പ്പിടഞ്ഞു
ആരെക്കാത്തു നീ
ഈ നിലവിൽ കഴിയുന്നു
ഇത്ര സുന്ദര ഗാനം
നീ മനസ്സിൽ എങ്ങനെ
മൂളുന്നു ?
ഓ കൂടില്ലാതെ
ഉറ്റവരില്ലാതെ
 ഭൂമിക്കും മുകളിൽ
പറന്ന
പ്രിയ വാലൻടൈൻ പക്ഷി ....... 

3 ബുദ്ധി ജീവികൾ

3  ബുദ്ധി ജീവികൾ



ഒന്നാമൻ
എന്ടെ മരണം പതിനേഴാം വയസ്സിലാണ്
ജീവിതവും മരണവും ഒന്ന് തന്നെ
രണ്ടാമൻ
എന്ടെ മരണവും  പതിനേഴാം വയസ്സിലാണ്
ജീവിത ദുഃഖം എന്നെ മരിപ്പിച്ചു
മൂന്നാമൻ
എന്ടെ മരണവും  പതിനേഴാം വയസ്സിലാണ്
ജീവിതം ബോറായപ്പോൾ ഞാൻ മരിച്ചു
മരണം ആവർത്തിക്കാത്ത  ബോറടിയായതിനാൽ
അത് ഞാൻ സഹിച്ചു
ഒന്നാമൻ
സത്യം അന്വേഷിച്ചു ഞാൻ ചിലരെ പ്രണയിച്ചു
രണ്ടാമൻ
സത്യം അന്വേഷിച്ചു ഞാൻ പ്രണയിച്ചില്ല
മൂന്നാമൻ
ഞാൻ ആരെയും പ്രണയിച്ചില്ല പക്ഷെ
പലരും  എന്നെ പ്രണയിച്ചു
ഒന്നാമൻ
ഞാൻ ഒരു ശാസ്ത്രജ്ഞൻ ആയി
രണ്ടാമൻ
ഞാനൊരു മത പ്രഭാഷകനും
മൂന്നാമൻ
ഞാൻ ഒരു രാഷ്ട്രീയക്കാരൻ ആയി
ഒന്നാമൻ
ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു
രണ്ടാമൻ
ഞാൻ മനുഷ്യനിൽ വിശ്വസിക്കുന്നു ...
മൂന്നാമൻ
ഞാൻ  പ്രകൃതിയിൽ അഥവാ
കൊലപാതകങ്ങളിൽ വിശ്വസിക്കുന്നു
(ഇവർ സാങ്കൽപ്പിക കഥാപാത്രങ്ങൾ
മാത്രം ആണെന്ന് കരുതുന്നവരും ഉണ്ട് )





പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...