പ്രിയ
വാലൻടൈൻ പക്ഷി ....
പ്രണയ വേദന ചിറകിൽ
വിരഹ ദുഃഖം പേറി
ഇത്രദൂരേ പ്രയാണം
പ്രിയ വാലൻടൈൻ പക്ഷി ....
കടും വേനലിൻ
കൊടും ചൂടിൽ
ഒരു ചില്ല പോലും കാണാതെ
നീ പറക്കുമ്പോൾ
നിൻ ഹൃദയം
പ്രകാശം പരത്തുന്നോ ....
അഗാധം നിൻ കുഞ്ഞു മനസ്സിൻ
പ്രണയ വിസ്മയം
പ്രിയ വാലൻടൈൻ പക്ഷി ....
കടുത്ത കാറ്റിൽ
നിൻ ചിറകൂരി
കടുത്ത തീയിൽ
നീ കരിഞ്ഞു
കടുത്ത വിശപ്പിൽ
നീ വെന്തു
കടുത്തയാക്രമണങ്ങളിൽ
നീ തളർന്നു
എന്നിട്ടും ഈ മണ്ണിൽ
കൊക്കും താഴ്ത്തി
മെല്ലെ പ്പിടഞ്ഞു
ആരെക്കാത്തു നീ
ഈ നിലവിൽ കഴിയുന്നു
ഇത്ര സുന്ദര ഗാനം
നീ മനസ്സിൽ എങ്ങനെ
മൂളുന്നു ?
ഓ കൂടില്ലാതെ
ഉറ്റവരില്ലാതെ
ഭൂമിക്കും മുകളിൽ
പറന്ന
പ്രിയ വാലൻടൈൻ പക്ഷി .......
No comments:
Post a Comment