Saturday, 28 April 2018

ചോദ്യം


ചോദ്യം













ചതി  ദാരിദ്യം
ഇവക്കുള്ള
മറുവെട്ടില്ലാതെ
വീണ വാഴപോലുള്ള
കോമപ്പനോട്
 പുരോഹിതൻ
അദ്ദേഹത്തിന്ടെ
 ശൈലിയിൽ
പറഞ്ഞു ,
 കുഞ്ഞേ ....
ആത്മീയതിയിൽ
 മാത്രം ഇതിനുള്ള
പച്ച മരുന്നുണ്ട് ..

.കോമപ്പനായതു  കൊണ്ട്
 ചോദ്യം  വന്നു
ആത്മീയത
 പുഴുങ്ങി തിന്നാൽ
വിശപ്പു മാറുമോ ?

റേഷനരി പിന്നെ
പച്ച മീൻ ഇവ
കിട്ടുമോ ?

അതു കേട്ട്
പുരോഹിതൻ
ഉറക്കെ
ചിരിച്ചു ...
ഇതിനു മുമ്പൊന്നും
അയാൾ അത്ര
ഉറക്കെ ചരിക്കുന്നതു
 ആരും കണ്ടിട്ടോ
കേട്ടിട്ടോ ഇല്ല ....

ഹ ഹ ഹ
ഹ ഹ ഹ ഹ
കോമപ്പാ
ഹ ഹ  ഹ ഹ ......

മരണവും ദൈവവും

മരണവും ദൈവവും








ജൈവ ഔഷധങ്ങളും
ജൈവ പച്ചക്കറികളും
ജൈവ വായുവും
ജൈവ ജലവുമായി
ജീവിച്ച ഒരു
ജൈവ മനുഷ്യൻ
അകാലത്തിൽ
മരിച്ചു
നാടൻ വാറ്റും
നാടൻ കഞ്ചാവും
നാടാകെ പെണ്ണും
സ്വല്പം മോഷണവും
ഒക്കെ ആയി നടന്ന
ഒരു വിപരീത മനുഷ്യൻ
പ്രായമായും
മരിച്ചുമില്ല ..
ദൈവത്തോട്
മരണത്തെ പറ്റി എന്ത്
ചോദിക്കാനാകും ?
ദൈവത്തോട്
അസുഖങ്ങളെ
പറ്റി എന്ത്
ചോദിക്കാനാകും ?
ജൈവ മനുഷ്യൻ
മരിച്ചത് ഈഗോ
അല്ലാത്ത ദൈവം
അറിഞ്ഞില്ല
വിപരീതം,
മരിക്കാഞ്ഞതും
ജനിക്കുമ്പോൾ ഏതോ
ഒരു റെയിൽവേ സ്റ്റേഷനിൽ
നിന്നും കയറിയ ദൈവം
മരിക്കുമ്പോൾ വരുന്ന
റെയിൽവേ സ്റ്റേഷനിൽ
ഇറങ്ങുന്നതിനിടക്ക്
കൂടെ കൂടുന്നു.?
മനസ്സെന്ന സ്വാതന്ത്ര്യത്തെ
കുറിച്ച് പറയുന്നു
അതിന് വേണ്ട
ചിട്ടയെ ക്കുറിച്ചു
പറയുന്നു ?
ഉണ്ടെങ്കിൽ ഉണ്ടെന്നും
ഇല്ലെങ്കിൽ ഇല്ലെന്നും
ഉള്ള ദൈവം ?,,
ചിരിക്കാൻ പഠിപ്പിക്കുന്ന ദൈവം?

പുലി മുരുഗൻ

പുലി മുരുഗൻ















സായിപ്പിൻടെ അസ്ഥിയുള്ള
ചില നാട്ടു ജീവികൾ കാട്ടിൽ
ജീവിക്കാൻ ആരംഭിച്ചു .
സ്വാഭാവികമായും കാട്ടിലെ
ജീവികൾ നാട്ടിലെത്തി
നാട്ടിലെത്തിയ കാട്ടിലെ
പുലി ഒരു കുടവയറാനുമായ്
കടിപിടി കൂടി ചെവി
കടിച്ചുതിന്നു
ഒരു മയിലിനെ
കാട്ടിലേക്ക് പറപ്പിച്ചു
ഒരു മാനിനെ ആട്ടിപ്പിടിച്ചു
ചുകപ്പിച്ചു തിന്നു
മറ്റൊരു പെൺപുലിയെ
കീഴ്പെടുത്തി
കാട്ടിൽ നിയമങ്ങളില്ല ,....
പക്ഷെ ,,
പുലിക്കെതിരെ ഇപ്പോൾ
ഒരു പത്തു ജീവപര്യന്തം ഉണ്ട് ,,....
പറ്റിയ ജയിൽ സൗകര്യം ഇല്ലാത്തത്
കൊണ്ട് ഇപ്പോൾ കാഴ്ച ബംഗ്ലാവിലാണ്
എല്ലാ മൃഗങ്ങൾക്കും പേരിടാൻ
നാട്ടുകാർക്കിഷ്ടം
മുരുഗൻ എന്ന ദൈവനാമം
അവനും കിട്ടി
ചുറ്റും വരുന്ന വരെയൊക്കെ ആദ്യം
ഒന്ന് കനപ്പിച്ചു നോക്കി പേടിപ്പിച്ചിരുന്നു
ഇപ്പോൾ പരമ പാവമായി കഴുത്തും
കാലുകളും ഒരുമിച്ചു നീട്ടിയങ്ങനെ
മിണ്ടാതെ ഒരേ കിടപ്പാണ് .....
കുറച്ചു പുല്ലെങ്കിലും കടിച്ചു പറിച്ചു
തിന്നണമെന്നൊക്കെയുണ്ട്
സർവാത്മനാ സ്വാതന്ത്യ്രപ്രതിരൂപമായ
മനുഷ്യർ അതിനും സമ്മതിക്കുന്നില്ല !
പാവം പാവം പുലി (മുരുഗൻ )

Monday, 23 April 2018

ചിറകടി

















ചിറകടിച്ചും കറുപ്പിച്ചും 
മുറിച്ചും വരുന്ന മരണത്തെ 
ചിരിച്ചും സ്നേഹിച്ചും 
സഹായിച്ചും
 ജീവിച്ചു 
വീണ്ടും തോൽപ്പിക്കട്ടെ 
ഞാൻ ....

Tuesday, 10 April 2018

രാധയും മൊബൈലും



രാധയും മൊബൈലും

രാധ ഒരു പുഴ ആയിരുന്നു .....
പിന്നീട്,
പ്രണയവും കാമവും നൽകി
അവളിലെ മൊബൈൽ ജാതകം
ഒഴുകി നീങ്ങിയപ്പോൾ
ഒന്നോ രണ്ടോ കൊച്ചു
പെൺകുട്ടികൾ
ഉറക്കെ കരഞ്ഞു ...
ഒന്നോ രണ്ടോ പുരുഷന്മാർ
പതുക്കെയും
...........................
ഭ്രാന്തുണ്ടെന്നു പറഞ്ഞ
തൂങ്ങി മരിച്ച ഗർഭിണികളായ
പഴയ യുവതികളുടെയും
അവരെ പ്രാപിക്കാൻ ശ്രമിച്ച
ബന്ധുക്കളുടെയും
കഥ കേട്ട് പരിചയിച്ച
പുഴ ,,,,
രാധ ഇപ്പൊൾ എങ്ങിനെ ആയിരിക്കും ?

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...