Saturday, 28 April 2018

പുലി മുരുഗൻ

പുലി മുരുഗൻ















സായിപ്പിൻടെ അസ്ഥിയുള്ള
ചില നാട്ടു ജീവികൾ കാട്ടിൽ
ജീവിക്കാൻ ആരംഭിച്ചു .
സ്വാഭാവികമായും കാട്ടിലെ
ജീവികൾ നാട്ടിലെത്തി
നാട്ടിലെത്തിയ കാട്ടിലെ
പുലി ഒരു കുടവയറാനുമായ്
കടിപിടി കൂടി ചെവി
കടിച്ചുതിന്നു
ഒരു മയിലിനെ
കാട്ടിലേക്ക് പറപ്പിച്ചു
ഒരു മാനിനെ ആട്ടിപ്പിടിച്ചു
ചുകപ്പിച്ചു തിന്നു
മറ്റൊരു പെൺപുലിയെ
കീഴ്പെടുത്തി
കാട്ടിൽ നിയമങ്ങളില്ല ,....
പക്ഷെ ,,
പുലിക്കെതിരെ ഇപ്പോൾ
ഒരു പത്തു ജീവപര്യന്തം ഉണ്ട് ,,....
പറ്റിയ ജയിൽ സൗകര്യം ഇല്ലാത്തത്
കൊണ്ട് ഇപ്പോൾ കാഴ്ച ബംഗ്ലാവിലാണ്
എല്ലാ മൃഗങ്ങൾക്കും പേരിടാൻ
നാട്ടുകാർക്കിഷ്ടം
മുരുഗൻ എന്ന ദൈവനാമം
അവനും കിട്ടി
ചുറ്റും വരുന്ന വരെയൊക്കെ ആദ്യം
ഒന്ന് കനപ്പിച്ചു നോക്കി പേടിപ്പിച്ചിരുന്നു
ഇപ്പോൾ പരമ പാവമായി കഴുത്തും
കാലുകളും ഒരുമിച്ചു നീട്ടിയങ്ങനെ
മിണ്ടാതെ ഒരേ കിടപ്പാണ് .....
കുറച്ചു പുല്ലെങ്കിലും കടിച്ചു പറിച്ചു
തിന്നണമെന്നൊക്കെയുണ്ട്
സർവാത്മനാ സ്വാതന്ത്യ്രപ്രതിരൂപമായ
മനുഷ്യർ അതിനും സമ്മതിക്കുന്നില്ല !
പാവം പാവം പുലി (മുരുഗൻ )

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...