Saturday, 28 April 2018

മരണവും ദൈവവും

മരണവും ദൈവവും








ജൈവ ഔഷധങ്ങളും
ജൈവ പച്ചക്കറികളും
ജൈവ വായുവും
ജൈവ ജലവുമായി
ജീവിച്ച ഒരു
ജൈവ മനുഷ്യൻ
അകാലത്തിൽ
മരിച്ചു
നാടൻ വാറ്റും
നാടൻ കഞ്ചാവും
നാടാകെ പെണ്ണും
സ്വല്പം മോഷണവും
ഒക്കെ ആയി നടന്ന
ഒരു വിപരീത മനുഷ്യൻ
പ്രായമായും
മരിച്ചുമില്ല ..
ദൈവത്തോട്
മരണത്തെ പറ്റി എന്ത്
ചോദിക്കാനാകും ?
ദൈവത്തോട്
അസുഖങ്ങളെ
പറ്റി എന്ത്
ചോദിക്കാനാകും ?
ജൈവ മനുഷ്യൻ
മരിച്ചത് ഈഗോ
അല്ലാത്ത ദൈവം
അറിഞ്ഞില്ല
വിപരീതം,
മരിക്കാഞ്ഞതും
ജനിക്കുമ്പോൾ ഏതോ
ഒരു റെയിൽവേ സ്റ്റേഷനിൽ
നിന്നും കയറിയ ദൈവം
മരിക്കുമ്പോൾ വരുന്ന
റെയിൽവേ സ്റ്റേഷനിൽ
ഇറങ്ങുന്നതിനിടക്ക്
കൂടെ കൂടുന്നു.?
മനസ്സെന്ന സ്വാതന്ത്ര്യത്തെ
കുറിച്ച് പറയുന്നു
അതിന് വേണ്ട
ചിട്ടയെ ക്കുറിച്ചു
പറയുന്നു ?
ഉണ്ടെങ്കിൽ ഉണ്ടെന്നും
ഇല്ലെങ്കിൽ ഇല്ലെന്നും
ഉള്ള ദൈവം ?,,
ചിരിക്കാൻ പഠിപ്പിക്കുന്ന ദൈവം?

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...