ചോദ്യം
ചതി ദാരിദ്യം
ഇവക്കുള്ള
മറുവെട്ടില്ലാതെ
വീണ വാഴപോലുള്ള
കോമപ്പനോട്
പുരോഹിതൻ
അദ്ദേഹത്തിന്ടെ
ശൈലിയിൽ
പറഞ്ഞു ,
കുഞ്ഞേ ....
ആത്മീയതിയിൽ
മാത്രം ഇതിനുള്ള
പച്ച മരുന്നുണ്ട്
..
.കോമപ്പനായതു കൊണ്ട്
ചോദ്യം
വന്നു
ആത്മീയത
പുഴുങ്ങി തിന്നാൽ
വിശപ്പു മാറുമോ ?
റേഷനരി പിന്നെ
പച്ച മീൻ ഇവ
കിട്ടുമോ ?
അതു കേട്ട്
പുരോഹിതൻ
ഉറക്കെ
ചിരിച്ചു ...
ഇതിനു
മുമ്പൊന്നും
അയാൾ അത്ര
ഉറക്കെ
ചരിക്കുന്നതു
ആരും കണ്ടിട്ടോ
കേട്ടിട്ടോ ഇല്ല
....
ഹ ഹ ഹ
ഹ ഹ ഹ ഹ
കോമപ്പാ
ഹ ഹ ഹ ഹ ......
No comments:
Post a Comment