Thursday, 27 December 2018

പകരം




പകരം











നിറമില്ലാത്ത ഒരു
പൂ നിനക്കായി കരുതുന്നു
എന്നെ അവഗണിച്ചതിനു
പകരം


മണക്കും കുറച്ചു 
റേഷനരി കരുതുന്നു 
വീട്ടിലെ വൃദ്ധയെ 
പട്ടിണിക്കിട്ടു കൊന്നതിന് 
പകരം
ഒരു ചെറു സുഗന്ധപെട്ടി കരുതുന്നു
 നാടിനെ ആകെ
ദുർഗന്ധത്തിൽ നിറച്ചതിനു
പകരം
ഒരു വചനം പറയട്ടെ
ദൈവവാണിഭം നടത്തിയതിനു
പകരം 
ഒരായുധം കുഞ്ഞിൻ
കൈയ്യിൽ വക്കുന്നു
തലമുറകളെ തളർത്തും
സ്വാർത്ഥതക്കു
പകരം
ഒരാശംസ നേരുന്നു
 ആവോളം
വേദനിപ്പിച്ചതിന്നു
ശേഷവും ഇന്നലെയും
നീ എന്നെ നോക്കി
ചിരിച്ചതിനു
പകരം

Wednesday, 26 December 2018

ജാതകം
















കുറച്ചു റീത്തു വാങ്ങേണം ,,,,
സൂക്ഷിക്കേണം
വാടാത്ത വലിയ കടുത്ത 
നിറമുള്ളതു ,,,,

മരണ ശേഷം എല്ലാവരിൽ 
നിന്നും ഒരഞ്ചു മിനിറ്റിൽ 
ശിഷ്ട ദേഹം ഒഴിഞ്ഞു 
പോകേണം ,,,
ഏതെങ്കിലും ഒരു മെഡിക്കൽ
കോളേജിലേക്ക് ...
ആംബുലൻസ് ഡ്രൈവർ
അനുവദിക്കുമെങ്കിൽ
ഇങ്ങിനെ ഒരാൾ ജീവിച്ചിട്ടില്ല
എന്ന ഒരു ബോർഡ് കുറച്ചു
നേരം വണ്ടിയിൽ തൂക്കേണം
മരണം അറിഞ്ഞു വരുന്നവർക്ക്
കഴിക്കാനായി ഒരു
ബൊഫെ ഒരുക്കേണം
ഒരിറ്റു കണ്ണീർ മണ്ണിൽ അതിനാൽ
വീണാൽ പിന്നെ ഇവനെ
എന്തിനു കൊള്ളാം ?
മരണാനന്തരം ജാതകം
പുഴയിൽ ഒഴുക്കാൻ
നിനക്കവില്ല ,,,
അത് ഞാൻ മിനിഞ്ഞാന്നേ
ഒഴുക്കി ...
ഇനിയൊന്നും ചെയ്യാനില്ല
ഞാൻ എന്നേ കൃതാർത്ഥനായി ,,,
ഒരു സാധാരണ മരണാ
ഘോഷം നടക്കുന്നിടത്തേക്കു
ഞാൻ ,,,
ഒന്നും ചെയ്യാനില്ലാതെ
ചെറു മെഴുതിരിക്കു പോലും
സ്വയം ഒരു തിരി കൊളുത്താൻ
കഴിയില്ല ..

Monday, 24 December 2018

പുഴ ദൂരം



പുഴ ദൂരം










പണ്ട് ആതിരാനിലാവത്തു

പുലർച്ചെക്കും   പെണ്ണുങ്ങൾ

 മാത്രമായികുളിക്കാനായി പോകും

ഭാരതപ്പുഴയിലേക്കിന്നു

ഇറങ്ങാനുള്ളൊരു വഴിയും

തിരഞ്ഞരയിൽ തോർത്തും

മടക്കി തിരുകിയലഞ്ഞു

ഞാനൊരു പാട് കോൺക്രീറ്റു

മതിലുകൾക്ക് ഇടയിലായ്

എവിടേയോ - പുഴ



വഴിയിൽ കണ്ണിൽ ബലമുള്ളൊരു

ബംഗാളി പെണ്ണിനെ കണ്ടവളുടെ

ഇടത് തോളിലൊരു ഭാണ്ഡമതിലൊരു

പെൺ കുഞ്ഞു സുഖമായി ഉറങ്ങുന്നു ,

വലതുതോളിൽ കോലിൽ കെട്ടിയൊരായിരം

നിറ ബലൂണുകൾ ,നീട്ടി ചീകിയ

തലമുടിയവൾക്കതിന്നോരത്തു

നിന്ന് ഇറ്റൊരു തുള്ളി വെള്ളം താഴെ

വീണുരുണ്ടു മണ്ണിൽ ലയിച്ചു

അതെൻ  പുഴ

ചൂളം  കുത്തി പായും വണ്ടിക്കും

ചരിഞ്ഞുലയും ബസ്സിനും

നാറും വഴിയിലലയും നായ്ക്കും

മനുഷ്യനും ഇടക്ക് നഷ്ടപ്പെടേണ്ട

ദൈവ ബോധമായി   -പുഴ




മഞ്ഞൾ  മുഖവും

തൂക്കു പാത്രവും മൊബൈൽ

ഈണവുമായി കൂട്ടമായി

പണിക്കെത്തും തമിഴ് പെണ്ണിൻ

ചൊല്ലിൻ ഉന്മേഷത്തിൽ മറഞ്ഞിരിക്കും

വേദനയായി -പുഴ



മണ്ണിലലിഞ്ഞൊ എരിഞ്ഞോ

എത്തേണ്ടൊരെൻ ജഡ കണം

ഒഴുകി അകലം പുഴയിലെ ഓരത്തെ

ചെറുമരം ചാഞ്ചാടും ഈണം

പാടിത്തളർന്നു അലിഞ്ഞിന്നേ

ഇല്ലാണ്ടായോ - പുഴ ..

Wednesday, 19 December 2018

ദ്രൗപദി

ദ്രൗപദി











ദ്രൗപദി കറുത്തിട്ടായിരുന്നു ..
ഉറക്കമില്ലാത്തവൾ ആയിരുന്നു
ഉറച്ച കണ്ണും മുലയും ആയിരുന്നു 
പുരുഷനെ ചുട്ടു തിന്നവൾ ആയിരുന്നു
വെറുതെ പൊട്ടിച്ചിരിക്കുന്നവൾ
ആയിരുന്നു

ഭഗവദ് സൗഹൃദത്തെ അറിയുന്നവൾ
ആയിരുന്നു
പരസ്യമാക്കിയ നഗ്നതയെ
ദൈവലയത്താൽ മറച്ചവൾ
ആയിരുന്നു
കുറച്ചന്നം കൊണ്ട് കുറെ പേരെ
തീറ്റിയ വിശുദ്ധയായിരുന്നു
വൈരാഗ്യം ആയിരുന്നു ,
വിഭ്രമം ആയിരുന്നു
സീതയെപ്പോലെ യുദ്ധം ഉണ്ടാക്കിയവൾ
ആയിരുന്നു
കുലം മുടിച്ചവൾ ആയിരുന്നു ,
മുടി അഴിച്ചു ഉലച്ചിട്ടവൾ ആയിരുന്നു
പ്രതികാരത്തിൻടെ മധുരം ആയിരുന്നു .

Monday, 10 December 2018

നിമിഷങ്ങളിൽ ...



നിമിഷങ്ങളിൽ ...



ഉണ്ടെന്നു കരുതുന്നത് തീർത്തും
ഇല്ലെന്നു കരുതേണ്ട ,
നിന്നെ പാടെ മറക്കേണ്ട 
ഉപ്പു പഞ്ചരയാകേണ്ട
മദ്യം ചോരയാകേണ്ട
കുരുടനും ബധിരനും
ഊമയും ആകേണ്ട
മസ്തിഷ്ക മുണ്ടെകിലും
നിശ്ചേതനാകണ്ട
ഹൃദയിത്തന്നടക്കം
പറച്ചിൽ വേണ്ടാത്ത
വിരൂപിയാകേണ്ട
നീതി ബോധമുണ്ടെങ്കിലും
അടിച്ചു തകർക്കേണ്ട
ദൈവത്തെ പരിഹസിക്കേണ്ട
മരണത്തിനും ദൈവത്തിന്നു
മിടയിലെ നിമിഷങ്ങളിൽ

മേജർ സർജറിക്കും മുമ്പേ 
എല്ലാവരെയുംനോക്കി 
ചിരിക്കേണ്ട
കൊടും ചതി ചതിച്ചവരോടെന്നും 
സഹവർത്തിക്കേണ്ട 
നഗ്നനാകുമ്പോൾ തികച്ചും
നിർവ്വികാരനാകേണ്ട 
വേണ്ടപ്പെട്ടവരുടെ ആകസ്മിക
പോസ്റ്മോർട്ടങ്ങൾ കാണേണ്ടേ ...
പരാജയം കാണാൻ കാത്തു 
കിടക്കുന്നവർക്കെതിരെ 
ശാന്തത ആയുധ മാക്കേണ്ട .
ഒറ്റയ്ക്ക് നിന്ന് ശക്തനകേണ്ട 
അപൂർണ്ണത പൂർണ്ണമാകേണ്ടാ 
ആരും വേണ്ടാത്തൊരാ
നിമിഷങ്ങളിൽ ....
..

Sunday, 9 December 2018

ഒറ്റമൊല

ഒറ്റമൊലയിലർബുദം നുകരും
അത്ഭുദമമ്മിണി ടീച്ചർ ഒറ്റക്കു
വീണ്ടും സ്കൂളിലെത്തി ...
ഒറ്റമൊല  ടീച്ചർ എന്ന് കളിയായി
കുട്ടികളെന്നാലാ ഒറ്റമുലയിലും
അർബുദം വന്നാലോ പിന്നീടായി ...
.രണ്ടു മുലയുമില്ലാത്തൊരാ  ടീച്ചർ
 മരിച്ച വരെയുംഒറ്റയായി അർബുദ
 ചികിത്സക്കിടെ തകർന്നകിഡ്‌നിയുമായി 
ഡയാലിസിസ്ടേബിളിൽ വിശ്രമിച്ചു ..
.അർബുദ ജയത്തിനു മാനസികബലവും
 ഭാഗ്യവും അനിവാര്യംഅവരെ ആകെ 
ഒറ്റയാക്കി തകർക്കും ക്രൂരമാം
 ആൾക്കൂട്ടം മാത്രമായ് സമൂഹവും ...

Saturday, 8 December 2018

നോട്ടുപുസ്തകം

                             നോട്ടുപുസ്തകം
















നോട്ടുപുസ്തകം 

കുത്തിക്കുറിക്കാനായ് , വെറുതെ കോറി 
ഇടാൻ മാത്രയമായൊരു നോട്ടുപുസ്തകം 
വാങ്ങി ഒരിക്കലായതിൽ ആദ്യക്ഷരമായി 
എന്തെഴുതും , അമ്മയെന്നോ ദൈവമെന്നോ
 വെളിച്ചമെന്നോ  പ്രകൃതിയെന്നോ,അതോ
ജീവിത കോലാഹലങ്ങൾ എന്നോ ?

തോന്നുന്നത് തോന്നുന്നിടത്തു തോന്നിയ പോലെ 
എഴുതാമെകിൽ  ഒരു താളിൽ പട്ടിണി എന്നും 
മറ്റേതോ താളിൽ പാലായനമെന്നും ,
എന്നും അതിജീവനമെന്നും എഴുതി നീങ്ങാം  ....


നിസ്വാർത്ഥ സ്നേഹമെന്നും ആകാശ നീലിമ 
എന്നും കടലോളമെന്നും സൗഹൃദമെന്നും 
ആത്മീയമെന്നും  രതിയെന്നും തൊഴിലാളിയെന്നും 
സോഷ്യലിസമെന്നും ഒരു ഘോഷ യാത്രയിലെ 
കണ്ണികൾ പോലെയോ ഒരാഘോഷ യാത്രയിലെ 
മെഴുതിരി വെട്ടം പോലെയോ , മനുഷ്യനും 
മണ്ണിനുമൊപ്പം വന്നെത്തി ..

അലക്ഷ്യമായി പ്രപഞ്ച പരപ്പിലേതോ 
ബഹു വർണ്ണ കുടകൾക്ക് താഴെ പാറി 
പറന്നൊരു പക്ഷിയായ് ഞാൻ ,താഴെ മടങ്ങി 
ചുളിഞ്ഞൊരു ഭാണ്ടമായി കണക്കില്ലാത്ത 
കണക്കിൻ  പുസ്തകം അടുത്തായി അകന്നിരുന്നു ... 
 വൈവിമെന്നും വൈരുദ്ധ്യമെന്നും നെല്ലെന്നും  
  നക്ഷത്രങ്ങൾ എന്നും പണമെന്നും 
 അങ്ങനെ എഴുതാനെന്തൊക്കെ ,

മരണമെന്നും മൗനമെന്നും  മലയെന്നും
മണവാട്ടിയെന്നും മ കളിൽ 
സ്വാത്രന്ത്ര്യം എന്നും സംഗീതമെന്നും 
സത്വമെന്നും സാഹിത്യമെന്നും സ്ത്രീത്വമെന്നും 
സ കളിൽ ...
വാക്കുകളുടെ ഒരലക്ഷ്യ നിഘണ്ടുവായ 
പുസ്തകം ചിന്തയായി ചന്തമായി മുന്നിലായിരിക്കട്ടെ 
എന്നും ഒരു പുതു ആവേശം തരും നീതി ബോധമായി 
(.ഏവർക്കും ..)
.

Thursday, 6 December 2018

തത്ത



തത്ത 
**********************************************









പകുതി അറുത്ത ചിറകിൽ
ചുറ്റിനും  പറക്കുന്നതിനിടെ
കൂട്ടിലെ തത്ത എൻടെ പേരും 
പറഞ്ഞു തുടങ്ങി ..
മധുര ശബ്ദവും പച്ച നിറവും 
ചുകന്ന കൊക്കും തത്തയെ
സുന്ദരമാക്കി ...
മരണം വളർത്തു പട്ടിയായി 
കഴുത്തു കടിച്ചു കുടയും വരെ 
തത്ത പല പേരും പഠിച്ചു 
ആവർത്തിച്ച്
എൻടെ കുറച്ചു അന്നവും
വെള്ളവും കഴിച്ചു കഴിഞ്ഞു
തത്തയോടുള്ള ആദര സൂചകമായി 
കൈക്കോട്ടാൽ ഒരു കുഴി എടുത്തു 
മണ്ണിൽ ഇട്ടു അതിനെ മൂടി 
മുകളിലായി ഞാൻ ഒരു കൊമ്പും 
നാട്ടി ..
ഞാൻ തത്തയെ കൂടാതെ
പൂച്ചയെയും പശുവിനെയും 
ആടിനെയും പിന്നെ നായയെയും 
വീട്ടിൽ വളർത്തിയിരുന്നു
വീട്ടിലെ സ്ത്രീകൾ 
അവയെ  പരിപാലിച്ചു പോന്നു .
അവരെ തത്ത
വേദനിപ്പിച്ചുമില്ല ?


പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...