Thursday, 27 December 2018

പകരം




പകരം











നിറമില്ലാത്ത ഒരു
പൂ നിനക്കായി കരുതുന്നു
എന്നെ അവഗണിച്ചതിനു
പകരം


മണക്കും കുറച്ചു 
റേഷനരി കരുതുന്നു 
വീട്ടിലെ വൃദ്ധയെ 
പട്ടിണിക്കിട്ടു കൊന്നതിന് 
പകരം
ഒരു ചെറു സുഗന്ധപെട്ടി കരുതുന്നു
 നാടിനെ ആകെ
ദുർഗന്ധത്തിൽ നിറച്ചതിനു
പകരം
ഒരു വചനം പറയട്ടെ
ദൈവവാണിഭം നടത്തിയതിനു
പകരം 
ഒരായുധം കുഞ്ഞിൻ
കൈയ്യിൽ വക്കുന്നു
തലമുറകളെ തളർത്തും
സ്വാർത്ഥതക്കു
പകരം
ഒരാശംസ നേരുന്നു
 ആവോളം
വേദനിപ്പിച്ചതിന്നു
ശേഷവും ഇന്നലെയും
നീ എന്നെ നോക്കി
ചിരിച്ചതിനു
പകരം

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...