Monday, 29 April 2019

പരേതൻ



പരേതൻ








നഗരമധ്യത്തിലെ ആരാധനാലയത്തിലെ 
കല്ലറ ഇക്കുറിയും പുതുക്കി പണിതിരിക്കുന്നു 
-ബ്യൂട്ടിഷ്യൻ സൗന്ദര്യം കൂട്ടിയ നവ വധു കണക്കെ 
കല്ലറയുടെ പുതിയ പെയിൻട് കാണികളെ 
അതിലേക്കു വലിച്ചു കൊണ്ടുപോകുന്നു .
മരിച്ചതിനു മുപ്പതോ നാൽപ്പതു വർഷം 
കഴിഞ്ഞിട്ടും ഇപ്പോളും നിങ്ങളുടേതെന്നു 
മാത്രമെന്ന് കരുതപ്പെടുന്ന അത് അഥവാ 
എൻടെ എന്തെകിലും അവശേഷിപ്പുകൾ 
കല്ലറക്കുള്ളിൽ തന്നെ കുടുങ്ങിക്കിടക്കും 
എന്ന നിങ്ങളുടെ കൈവശവകാശ ബോധത്തിനോട് 
ഞാൻ ഒന്ന് പറഞ്ഞോട്ടെ ..
ഞങ്ങൾ പരേതർ സർവ സ്വതന്ത്രർ അത്രെ...
ഞങ്ങളുടെ ചിറകുകളോ ഭൂമിയോളമോ 
അതോ പ്രപഞ്ചത്തോളമോ പരന്നതും 
സന്തോഷം തരുന്നതും ......

Wednesday, 24 April 2019

അത്ഭുത സൈക്കിൾ


അത്ഭുത സൈക്കിൾ 
++++++++++++++++++++++++++


ഭാര്യയെ ജോലിസ്ഥലത്തേക്ക്
"
പിക്ക് " ചെയ്തു മടങ്ങി വീട്ടിലെത്തി
ഒരു "കട്ടൻ "ചായ സ്വയം ഉണ്ടാക്കി
കുടിച്ച ശേഷമാണ് അയാൾ
അത്ഭുത സൈക്കിളിൽ കയറിയത് .
അതോടെ വീട്ടിലെ മിക്സിയും
വാഷിംഗ് മെഷീനും വാക്കുവം ക്ളീനറും
ഗ്യാസ് സ്ററൗവും പൈപ്പുകളും
ഒന്നിച്ചു പണി തുടങ്ങി !
- വ്യായാമത്തിനു ശേഷം ഭാര്യയെ
തിരിച്ചു വീട്ടിലേക്കു "പിക്ക്
"
ചെയ്യാനായി അയാൾ അത്ഭുത
സൈക്കിളിൽ നിന്നിറിങ്ങി
എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ
ഒരു പാട് കൊല്ലങ്ങൾക്കു മുമ്പ്
അയാൾക്ക് ലഭിച്ച പോളി
ടെക്നിക് ത്രി വത്സര ഡിപ്ലോമ
സെർട്ടിഫിക്കറ്റ് വെറുതെ ആയില്ല!

ഒഴിഞ്ഞ കുട്ട


ഒഴിഞ്ഞ കുട്ട
*******************


അനാവശ്യ സാധനങ്ങൾ
ഒഴിവാക്കി തുടങ്ങിയപ്പോളാണ്
പ്ലാസ്റ്റിക് ചെരുപ്പും
പ്ലാസ്റ്റിക് കുപ്പികളും
പ്ലാസ്റ്റിക് വാറുള്ള വാച്ചും
കണ്ണടയും ചവറ്റു -
കൊട്ടയിലേക്ക് എത്തിയത്.

തലയിലടിക്കാനുള്ള ഡൈയും
മുഖത്തിടും പൗഡറും
തേക്കുന്ന പേസ്റ്റും ബ്രഷും
കുറെ ഭക്ഷണ സാധനങ്ങളും
പുതു വസ്ത്രങ്ങളും
കുറെ വീട്ടു സാധനങ്ങളും
പിന്നീടായി കുട്ടയിലേക്കു -

പലപ്പോളായി തിന്നു കൊഴുത്ത
ശരീരത്തിൻടെ പല ഭാഗങ്ങളും
അനാവശ്യ ചിന്തകൾ  നിറഞ്ഞ
ഒരു മസ്തിഷ്കവും
ഒരു ‘ അഴകൊഴമ്പൻ’  മനസ്സും
പിന്നെ കുട്ടയിലേക്കു നീങ്ങി -

അങ്ങനെ ആ കുട്ടയിലേക്കു
ഒരു സ്ഥിര താമസക്കാരൻ
കൂടി ആയി !


1. ചെസ്സ്


1. ചെസ്സ്
========














ജീവിതം ഒരു ചെസ്സ്
ബോർഡാണ്....

ഒരു പുറം കറുത്ത
കരുക്കളുമായി  ഞാൻ 

മറുപുറം "വെളുത്ത"
കരുക്കളിൽ അവർ 

മടങ്ങാത്ത കാലാളും
ചലനശേഷി കുറഞ്ഞ
ഒരു  രാജാവും
ഞൊണ്ടി കുതിരകളും
പരക്കം പായുന്ന മന്ത്രിയും
ഒറ്റക്കണ്ണൻ തേരുകളും
ചരിഞ്ഞ ബിഷപ്പുകളും
 ഞാൻ.

ചിരിച്ചു വെട്ടിയും
ചരിഞ്ഞു വെട്ടിയും
ചതിച്ചു വെട്ടിയും
ചതിക്കുഴികൾ  തീർത്തും
അവർ

ജയിച്ച സന്തോഷത്തിൽ
ആഹ്ലാദിച്ചാണ് അവർ
 പോയത് -

ഒരു 'ഡമ്മി ' കളി 
 കളിച്ചു അവരെ
 വിജയിപ്പിപ്പിക്കുക
എന്ന തന്ത്രം നടപ്പിൽ
വരുത്തി ഞാനും .

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...