Monday, 29 April 2019

പരേതൻ



പരേതൻ








നഗരമധ്യത്തിലെ ആരാധനാലയത്തിലെ 
കല്ലറ ഇക്കുറിയും പുതുക്കി പണിതിരിക്കുന്നു 
-ബ്യൂട്ടിഷ്യൻ സൗന്ദര്യം കൂട്ടിയ നവ വധു കണക്കെ 
കല്ലറയുടെ പുതിയ പെയിൻട് കാണികളെ 
അതിലേക്കു വലിച്ചു കൊണ്ടുപോകുന്നു .
മരിച്ചതിനു മുപ്പതോ നാൽപ്പതു വർഷം 
കഴിഞ്ഞിട്ടും ഇപ്പോളും നിങ്ങളുടേതെന്നു 
മാത്രമെന്ന് കരുതപ്പെടുന്ന അത് അഥവാ 
എൻടെ എന്തെകിലും അവശേഷിപ്പുകൾ 
കല്ലറക്കുള്ളിൽ തന്നെ കുടുങ്ങിക്കിടക്കും 
എന്ന നിങ്ങളുടെ കൈവശവകാശ ബോധത്തിനോട് 
ഞാൻ ഒന്ന് പറഞ്ഞോട്ടെ ..
ഞങ്ങൾ പരേതർ സർവ സ്വതന്ത്രർ അത്രെ...
ഞങ്ങളുടെ ചിറകുകളോ ഭൂമിയോളമോ 
അതോ പ്രപഞ്ചത്തോളമോ പരന്നതും 
സന്തോഷം തരുന്നതും ......

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...