1. ചെസ്സ്
========
ജീവിതം ഒരു ചെസ്സ്
ബോർഡാണ്....
ഒരു പുറം കറുത്ത
കരുക്കളുമായി
ഞാൻ
മറുപുറം "വെളുത്ത"
കരുക്കളിൽ അവർ
മടങ്ങാത്ത കാലാളും
ചലനശേഷി കുറഞ്ഞ
ഒരു രാജാവും
ഞൊണ്ടി കുതിരകളും
പരക്കം പായുന്ന മന്ത്രിയും
ഒറ്റക്കണ്ണൻ തേരുകളും
ചരിഞ്ഞ ബിഷപ്പുകളും
ഞാൻ.
ചിരിച്ചു വെട്ടിയും
ചരിഞ്ഞു വെട്ടിയും
ചതിച്ചു വെട്ടിയും
ചതിക്കുഴികൾ തീർത്തും
അവർ
ജയിച്ച സന്തോഷത്തിൽ
ആഹ്ലാദിച്ചാണ് അവർ
പോയത് -
ഒരു 'ഡമ്മി ' കളി
കളിച്ചു അവരെ
വിജയിപ്പിപ്പിക്കുക
എന്ന തന്ത്രം നടപ്പിൽ
വരുത്തി ഞാനും .
No comments:
Post a Comment