ഒഴിഞ്ഞ കുട്ട
*******************
അനാവശ്യ സാധനങ്ങൾ
ഒഴിവാക്കി തുടങ്ങിയപ്പോളാണ്
പ്ലാസ്റ്റിക് ചെരുപ്പും
പ്ലാസ്റ്റിക് കുപ്പികളും
പ്ലാസ്റ്റിക് വാറുള്ള വാച്ചും
കണ്ണടയും ചവറ്റു -
കൊട്ടയിലേക്ക് എത്തിയത്.
തലയിലടിക്കാനുള്ള ഡൈയും
മുഖത്തിടും പൗഡറും
തേക്കുന്ന പേസ്റ്റും ബ്രഷും
കുറെ ഭക്ഷണ സാധനങ്ങളും
പുതു വസ്ത്രങ്ങളും
കുറെ വീട്ടു സാധനങ്ങളും
പിന്നീടായി കുട്ടയിലേക്കു -
പലപ്പോളായി തിന്നു കൊഴുത്ത
ശരീരത്തിൻടെ പല ഭാഗങ്ങളും
അനാവശ്യ ചിന്തകൾ
നിറഞ്ഞ
ഒരു മസ്തിഷ്കവും
ഒരു ‘ അഴകൊഴമ്പൻ’
മനസ്സും
പിന്നെ കുട്ടയിലേക്കു നീങ്ങി -
അങ്ങനെ ആ കുട്ടയിലേക്കു
ഒരു സ്ഥിര താമസക്കാരൻ
കൂടി ആയി !
No comments:
Post a Comment