Tuesday, 27 August 2019

മരണം

മരണം
==================















മലയും വെള്ളവും
ജീവനും ചുംബിച്ച ,
ഒന്നെന്നറിയിച്ച
ഒഒരസുലഭ നിമിഷത്തിൽ
മുത്തശ്ശി പൂക്കളം
തീർക്കാൻ ചാണകം
മെഴുകുന്നത്
കാണാൻ പോലും
സമയമില്ലാത്ത
ഒരു ദരിദ്രൻടെ
തിരക്കുള്ള
സ്ഥിരം
നിമിഷത്തിൽ
ഒരാധുനികൻ
ഒരു പാട് പ്രിയപ്പെട്ടവരെന്നു
തോന്നിപ്പിക്കുന്ന
പഴ(കി)യ ചെറുപ്പക്കാരുള്ള
ഒരു വാട്സാപ്പ് ഗ്രൂപ്പിൽ
നിന്ന് സ്വയം
എക്സിറ്റ്(ഇജെക്ട് )
ചെയ്തു

Tuesday, 20 August 2019

മേൽവിലാസം ശരിയല്ല !

മേൽവിലാസം ശരിയല്ല !
=================================







കള്ളൻ , കെ /ഓ രാഷ്ട്രീയം , തമ്പാന്നൂർ
ടി വി എം
ഉത്തമൻ സ്വാമി മഠം , ധർമ്മശാല
പൗരൻ, പത്രമാപ്പീസ് , ഗാന്ധി നഗർ
മനുഷ്യൻ , രാമനാഥപുരി, കുരിശുമല
ഷെർലോക് ഹോംസ് ലണ്ടൻ
പൂജാരി , പുഷ്പനഗർ ,പാതാളം
ഭർത്താവ് ഹ/ഓഫ് സുശീല
പുഷ്കലം ,ഊട്ടി
സി ഐ ഡി നസീർ
ദേവാനന്ദ്
ഐ എം വിജയൻ
----------------
മേൽവിലാസം ശരിയല്ല
അല്ലയോ പൊലീസുകാരെ
അല്ലയോ എൻടെ മതത്തിലെ
എൻടെ മാത്രം ദൈവമേ ...
മേൽവിലാസം ശരിയല്ല !

Saturday, 17 August 2019

അഞ്ജന കൺമയങ്ങുമ്പോൾ ...

അഞ്ജന കൺമയങ്ങുമ്പോൾ ...












ഓമനത്തിങ്കൾ താരാട്ടിൽ
ചാലിച്ച ചോറിൽ
അമ്മിഞ്ഞപ്പാൽമണത്തിൽ
തൊട്ടിലിലാടിയഞ്ജന
കൺമയങ്ങുമ്പോൾ .-
മുല്ലപ്പൂ മണത്തിൽ മാരൻടെ
മാറിൽ വെള്ളിനക്ഷത്രമായ
ഞ്ജന കൺമയങ്ങുമ്പോൾ-
അടുക്കളയിൽ അടുപ്പിൽ
തിളക്കും ഭക്ഷണക്കൂന
ക്കരുകിൽ കറുത്ത പാത്രമായ
ഞ്ജന കൺമയങ്ങുമ്പോൾ -
ചെറുപ്പക്കാരുടെ താഴെ
നഖം കോറി ചുണ്ടുമുറിച്ചു
ചുകത്ത നക്ഷത്രമായി
ഉടുവസ്ത്രമില്ലാതഞ്ജന
കൺ മയങ്ങുമ്പോൾ .
പോസ്റ്റ് മോർട്ടം ടേബിളിൽ
ഡോകോറുടെ കയ്യിൽ
തലച്ചോറും കുടലും നൽകി
അടിവസ്ത്രം ചോരയാക്കിയ
ഞ്ജന കൺമയങ്ങുമ്പോൾ .
വൃദ്ധ സദനത്തിൽ കൂനിക്കൂടി
ഇരുണ്ടൊരാകാശം പോലും
കാണാനാകാതെ കറുത്ത
നക്ഷത്രമഞ്ജന
കൺമയങ്ങുമ്പോൾ .
ചിറകിട്ടടിച്ചു സ്വത്രന്ത്രമായി
പറക്കും മാലാഖാമാർക്കൊപ്പം
വിൺപാളികളിൽ തല ചായ്ച്ച
ഞ്ജന കൺമയങ്ങുമ്പോൾ .


ഒരു ലോ ക്ലാസ് ചിരി

ഒരു ലോ ക്ലാസ് ചിരി 
=======================
















രു ലോ ക്ലാസ് ചിരി
================

കുറെ വിജയികൾ
ഉണ്ടായിരുന്നു.
ഒരു പരാജിതനും .

മിനറൽ വാട്ടറിലും
പട്ടുമെത്തയിലും
വിമാനങ്ങളിലും
ആയി വിജയികൾ
ജീവിച്ചു

പുഴ വെ ള്ളത്തിലും
പായയിലും കാൽ
നടയിലും പരാജിതനും

വിജയി പെട്ടെന്ന്
മരിച്ചപ്പോൾ
അവനെ ലോകത്തിലെ
തന്നെ ഏറ്റവും
നല്ല ബ്യൂട്ടീഷ്യൻ
ആണ് അലങ്കരിച്ചത്

മരിച്ചു എന്ന് തോന്നാത്ത
രീതിയിൽ സുന്ദരനായി
ഒരാഴ്ചയോളം
അവൻ ആരാധകർക്കിടയിൽ
ശ്വാസം മുട്ടാതെ
കിടന്നു

ജനിച്ചോ ജീവിച്ചോ
മരിച്ചോ എന്നറിയാതെ
മണ്ണായി ജീവിച്ച
പരാജിതനെ
പക്ഷെ മരണവും
അറിഞ്ഞില്ല .

==========================

ഒരു ദരിദ്രൻടെ കുഴിമാടം


ഒരു ദരിദ്രൻടെ കുഴിമാടം
=============================














ഒരു ദരിദ്രൻടെ കുഴിമാടം
=============================
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം-

കുഴി മാടക്കല്ലിൽ കാക്കക്കിരുന്നൂ വെറുതേ
കാകാ കരായാനോ അതോ മണ്ണുമാന്തിയന്ത്രം
തോണ്ടിമുകളിലായൊരു ആകാശക്കോട്ട
തീർക്കാനോ?
ജീവിച്ചിരിക്കെ ഒരേറുമാടം കെട്ടാനില്ലാതെ
പട്ടിണി തിന്നു പണ്ടേ മരിച്ചോരവൻ-
ഒരുവറ്റന്നത്തിനായി പട്ടികളോടൊപ്പം
എച്ചിൽ ക്കൂനകൾ നിരങ്ങിയോരവൻ-
യാചകനിരോധനമേഖലയിൽ അക്ഷരമറിയാതെ
യാചിച്ചു പോയതിനു അക്ഷരാഭ്യാസികൾ
ചെകിട്ടത്തായി ആയിരം തവണ അടിച്ചവൻ
റേഷൻ കാർഡിൽ ഐഡണ്ടിറ്റികാർഡിൽ ആധാർ
കാർഡിൽ പോലും പേരില്ലാത്തത്രയും അപ്രസക്തൻ
സത്യാന്വേഷികൾ ആയിരം തവണ കുരിശിൽ തറച്ചവൻ
ആയിരം ചാട്ടവാറടിയേറ്റു തോള് തേള് പോൽ വളച്ചവൻ -
ഉപ്പിട്ട മണ്ണിരയായവൻ
-ആയിരം മുഖം കാറിത്തുപ്പി, ഇരുട്ടിൻ കല്ലുകെട്ടിൽ
നായ കണക്കെ കാഷ്ടിച്ചു കഴിഞ്ഞവൻ
ഹൃദയം ഒഴിച്ചുള്ളൊരു കണ്ണും കിഡ്നിയും ഒക്കെയും
മുപ്പതു വെള്ളിക്കാശിന്നു മോഷ്ടിക്കപ്പെട്ടവൻ
അന്നത്തിനായി മുക്കോടി വേശ്യപെണ്ണുങ്ങളിൽ
ഒന്ന് ഭാര്യയും മകളും ആയവൻ
ജീവിച്ചിരിക്കെ ഒരു ഗാനം മൂളാൻ പോലുമാകാത്തത്രയും
ദുഃഖിതൻ ,
ആകാശവർണ്ണം പോലും കാണാനാകാത്ത
അത്രയും അന്ധൻ,
കടലിരമ്പം പോലും കേൾക്കാനാകാത്ത
അത്രയും ബധിരൻ,
ചങ്ങല കഴുത്തിൽ കുരുക്കി
നാൽക്കാലിൽ നീങ്ങി കൂട്ടിൽ കഴിയാ ൻ പോലും ആകാത്തവൻ
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം -
മണ്ണിലലിഞ്ഞൊരായിരം പട്ടിണിപ്പാവങ്ങൾ തൻ പട്ടം ചാർത്തി
പ്രകൃതിയിൽമുഴുവനായി അലിയിപ്പിക്കാതിരിക്കാനോ?
അതോ,കുഴിമാടക്കല്ലും അവനും ഒന്നെന്നു മാലോകരറിയാനോ ?
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം ?

Tuesday, 6 August 2019

റോസ് ഗാർഡൻ

റോസ് ഗാർഡൻ
======================











പനിനീർ പൂക്കൾ മാത്രം
നിറഞ്ഞു നിൽക്കുന്ന എൻടെ
പൂന്തോട്ടത്തിന്നു
പ്രണയപ്പൂന്തോപ്പ് എന്നു
ആരോ പേരിട്ടിരിക്കുന്നു
..
ഒരിക്കലും വാടാത്ത ,കൊഴിയാത്ത
പൂവുകൾ
കണ്ണിൽ എപ്പോഴും
കൗതുകത്തോടെ എന്നും
എന്നെ നോക്കി
അവ മന്ദഹസിച്ചു,
കാറ്റിനൊപ്പം
ചാഞ്ചാടുന്നു
പിന്നീടവ പതുക്കെ
മറ്റു തോപ്പുകളിലേക്കും
പടരുന്നു
ചില മുള്ളുകൾ എൻടെ
കയ്യിൽ കൊണ്ട് ചോര
പൊടിയുന്നുണ്ടെങ്കിലും
അതും ഒരു മധുര
നൊമ്പരം
പൂന്തോട്ടം കാണാൻ
ആളുകൾ
കൂട്ടം കൂട്ടമായി
എത്തുമ്പോൾ
അവർക്കിടയിൽ
ഒരു കാഴ്ചക്കാരൻ
ഞാൻ
ഭൂമിയിൽ സ്വന്തമായി
ഒന്നും അവകാശപ്പെടാനില്ലാത്ത
എനിക്ക് നിന്നെ പ്പോലെ
ആ പനിനീർപ്പൂക്കൾ തന്ന
സ്വാഭാവിക സൗരഭം
കുളിർമ്മ പ്രചോദനം
ഇവ മറ്റാരും അറിയാത്ത
ഒരു രഹസ്യമായ
ഓർമ്മ മാത്രം
ഓർമയുടെ മറ്റൊരു
വ്യാഖ്യാനം ആണല്ലോ
സ്വാർത്ഥത !

ഫോട്ടോ

ഫോട്ടോ
ജീവനുള്ള ഒരുത്തൻ ജീവിതത്തിലെ
ഒരു നിമിഷത്തെ ജീവനില്ലാത്ത ഒരു
ചിത്രമാക്കി ,
ജീവനുള്ളവൻ കുറെ കഴിഞ്ഞു
മരിച്ചു . എന്നാൽ ജീവനില്ലാത്ത
ഫോട്ടോ മരിച്ചുമില്ല !
ഇരുട്ടും വെയിലും ഒക്കെ കൊണ്ട്
ഇളകിആടി അത് ചുമരിൽ തൂങ്ങി
നിന്നു
പിന്നെ കുറെ കാലം കഴിഞ്ഞു അത്
ഊർന്നു ചില്ലു തകർന്നു താഴെ
മണ്ണിൽ വീണു
ചിരിച്ചും കളിച്ചും ഭക്ഷിച്ചും
കുറ്റം പറഞ്ഞും സുഖിച്ചും
നടന്നിരുന്ന ചില ഊർജ്ജ രൂപങ്ങൾ
-ഫോട്ടോയിലെ അവകാശിയു
ടെ 
അവശേഷിപ്പുകൾ ആ 
ഫോട്ടോയെ - പക്ഷെ ഉപേക്ഷിച്ചു


റെയിൽവേ സ്റ്റേഷൻ

റെയിൽവേ സ്റ്റേഷൻ


സ്റ്റേഷനിൽ വണ്ടി വരുന്നതും കാത്തു
ഒരാൾ , വിശ്രമിക്കുന്നു
നടുക്ക് ട്രാക്കിൽ ഒരു ഗുഡ്സ് വണ്ടി 
ഡ്യൂട്ടിയിൽ മുഴുകി സ്റ്റേഷൻ മാസ്റ്റർ
ചായപ്പാത്രവും കാപ്പിപ്പാത്രവും
ആ യി ചിലർ
പത്രവും ലോട്ടറി ടിക്കറ്റും ആയി
ഒരു കുട്ടി
ഒരു യുവതിയുടെ മധുരശബ്ദം
ഒരു മൈക്കിലൂടെ
ചുമരിൽ ഒരു സിനിമ പരസ്യം
അടുത്തുള്ള ഒരു ബസ്റ്റോപ്പിൽ
നിന്നും ബസ്സിൽനിന്നും ഇറങ്ങി
കുറെ യാത്രക്കാർ സ്റ്റേഷനിലേക്ക്
നിറച്ചും പുതിയ യാത്രക്കാരുമായി
വീണ്ടും ബസ്സ്
ഈയിടെ സർക്കാർ സെർവീസിൽ
നിന്നും റിട്ടയർ ചെയ്ത ഒരു
ജീവനക്കാരി പതുക്കെ ഒരു
വാഹനത്തിൽ സ്റ്റേഷനരികിലൂടെ
പോകുന്നു
അവർ കൊല്ലങ്ങളായി ജോലി
ചെയ്തു വന്നിരുന്ന സർക്കാർ
ഓഫീസ്സ് അകലെ .....
---------------------------------------------
ശരിക്കും റെയിൽവേ സ്റ്റേഷൻ
ആരുടേതാണ് ??

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...