Wednesday, 23 November 2022

കവി മരണം

 ഒരു കവി മരണം


കവി പല പ്രാവശ്യം

മരിക്കുന്ന ഏക ജീവി.

ദയാവധങ്ങൾ 

നടത്തുന്നവരെ കാമുകിമാർ എന്നും

ആത്മഹത്യ ചെയ്യിപ്പിക്കുന്നവരെ

ബന്ധുക്കൾ എന്നും ലഹരി തന്നു

കൊല്ലുന്നവരെ സുഹൃത്തുക്കൾ എന്നും

കവി വിളിക്കുന്നു.


ആചാരപ്രകാരം ഉള്ള വെടി

ഏറ്റും കവി മരിക്കുന്നുണ്ട്.


കാക്കയേയും പൂച്ചയെയും മാടിനെയും

പോലെ കവി ചത്തു പോവുന്നുl


കവിയുടെ മൃതദേഹം പെട്ടെന്ന്

 ചീയുന്ന ഒരു വേസ്റ്റത്രേ..


കൊല്ലുന്നവർക്ക് എല്ലാം കവി

പ്രതികാരത്തിന്റെ കവിത സമ്മാനിക്കുന്നു.


അവർ അത് വായിക്കുന്നു.


അവരുടെ ആനന്ദങ്ങളിൽ 

കവി വീണ്ടും കൊല്ലപ്പെടുന്നു.


ചത്ത് കവി ചിരിക്കുന്നു.


ഒരു കുട്ടിയുടെ നിഷ്കളങ്കത 

ചത്ത മുഖത്തിൽ ചിട്ടപ്പെടുത്തി വച്ചു

ചത്തതിന് ശേഷവും

കവി വരികൾ കുറിക്കുന്നു.


കവികൂടിന്നു പുറത്തേക്കു

ആ വരികൾ പറന്ന് പോകുന്നു....

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...