കാടൻ
കാട്ടിൽ വീടുണ്ടാക്കാൻ പോയ
ഒരാളെ
അന്വേഷിച്ചാണ് അവർ
കാട്ടിനുള്ളിൽ എത്തിയത്.
മൂളും കാറ്റും മുളയും
മഴ നനയും കുയിലും കാക്കയും
പാറ്റയും പാമ്പും പുലിയുമൊത്തു
കാടായ കാട്ടിലെ പുഴയിലും
മണ്ണിലും മരത്തിലും പൊത്തിലും
കൂട്ടിലും മണ്ണിലും ചെളിയിലും ഒക്കെ
തിരഞ്ഞലഞ്ഞെങ്കിലും അവർക്കു
അയാളെ കാണാൻ ആയില്ല.
ആയാൾ
കാടായി
മാറിയിട്ടുണ്ടാകണം.
അവർ അയാളുടെ മരണം ഉറപ്പിച്ച്
അയാൾ കാട്ടിൽ എത്തിയില്ല
എന്ന ഉടമ്പടി ഒപ്പുവച്ചു.
No comments:
Post a Comment