മൂന്നാല് ലൈക്സും അഞ്ചാറു ആട്സും
കവി ഒന്നും
എഴുതി പോസ്റ്റ് ചെയ്യാറില്ല.
ഒന്നും കിട്ടില്ലെന്നാണ്
കവി ചിന്ത.
അങ്ങനെ ഇരിക്കെ
ഒരിക്കൽ കവി
തന്റെ തന്നെ
ജീവിതത്തിലെ
പ്രണയത്തിൽ നിന്നും
ദുഃഖങ്ങളിൽ നിന്നും
ദുരിതങ്ങളിൽ നിന്നും
ഒരു കവിത ഉണ്ടാക്കി.
പോസ്റ്റ് ചെയ്തു.
അതിനു മൂന്നോ നാലോ
ലൈക്കും അഞ്ചോ ആറോ
ആട്ടും കിട്ടി.
ഭൂഗോളം എന്ന അസ്ഥികൂടത്തിൽ
എവിടെയോ ഇപ്പോളും സ്പന്ദനങ്ങൾ
ഉണ്ട്.
കവി ചിന്തിച്ചു.