നാല് പെൺകുട്ടികൾ
നാല് പെൺകുട്ടികൾ
സ്കൂളിൽ നിന്ന് ഇറങ്ങി
റോഡിന്നരികിലൂടെ
വീടുകളിലേക്ക് പോകുന്നുണ്ട്.
നാലാളും ഇടക്കിടക്ക്
എന്തൊക്കെയോ അടക്കം
പറഞ്ഞു ചിരിക്കുന്നുണ്ട്.
കണ്ണുകൾ പ്രകാശിപ്പിക്കുന്നുണ്ട്
കഴുത്തുകൾ വെട്ടിക്കുന്നുണ്ട്.
പരസ്പരം കൈകൾ അമർത്തുന്നുണ്ട്
അവർക്കു ചുറ്റും
അവർ അറിയാതെ
വിശാലമായ ലോകം
തിരക്കിട്ടു
ദുഃഖവും വേദനയും
വഞ്ചനയും ക്രൂരതയും
അവർക്കായി
മെനയുന്നുമുണ്ട്.
No comments:
Post a Comment