ചോരക്കുളം
ചോരക്കുളം ഒരു
പച്ചവെള്ളക്കുളം ആണ്.
അപ്പുറത്തെ കുന്നിൽ
നിന്നും ഇപ്പുറത്തെ
വളപ്പിൽ നിന്നും
മഴവെള്ളതോടൊപ്പം
ഊർന്നു വീണ ഇലകൾ
പച്ച വെള്ളത്തെ കൂടുതൽ
പച്ചയാക്കി.
നാട്ടിലെ പെണ്ണുങ്ങൾ
എല്ലാം പെറ്റു കിടന്ന
പായകൾ ആദ്യമായി
കഴുകുന്നത് ഈ
പച്ചക്കുളത്തിൽ അത്രേ..
അങ്ങനെ ചോരക്കുളംഉണ്ടായി.
പെണ്ണുങ്ങൾ ഊറ്റിയചോരയാൽ
ഉണ്ടായ ചെക്കന്മാർ
കുളത്തിന്നരുകിലൂടെ
വഴി നടക്കും മുമ്പ്
തിരുമ്പുന്ന പെണ്ണിനോടായി
കൂക്കൂം.
കൂക്കും മുമ്പ് അവൻ
അവളെ ഒന്ന് എത്തി നോക്കും.
ഇതറിയാത്ത അവൾ
തോർത്തുകൊണ്ട് ബ്രെസിയർ
മറച്ചു സമ്മതം മൂളും.
ഉം.. ഇങ്ങള് പൊയ്ക്കോളീം.
കാലം പോകെ ചോരാക്കുളത്തിൽ
ആരും കുളിക്കാണ്ടായി.
കുളം ആർക്കും വേണ്ടാതായി.
എന്നാലും ചോരാക്കുളത്തിന് ചുറ്റും
നിറച്ചും ചോര നിറച്ച പലരും
ജീവിച്ചു വന്നു.
No comments:
Post a Comment