Wednesday, 26 February 2025

റേഡിയോ


റേഡിയോ 

-----------------

ആദ്യം എന്നോ lഎlവിടെയോ വച്ചാണ് ആണ് 

യേശുദാസ് ചന്ദ്രകളഭംചാർത്തി ഉറങ്ങും തീരം പാടിയത്.

പിന്നെ പ്രേം നസീർ ഒരു മണലോരത്തു 

പുഴയിൽ വച്ചു 

ഇന്ദ്ര ധനുസ്സിൻ തൂവൽ 

കൊഴിയും തീരം എന്ന് പാടി.

ഇന്ന് ടെലിവിഷനിൽ ആയി 

ഈ മനോഹര തീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി കേൾക്കുന്നു.

നാളെ മൊബൈലിൽ കരോക്കെയിൽ 

 ഞാൻ ഈ നിത്യ ഹരിതയാം 

ഭൂമിയിൽ അല്ലാതെ കാമുഹൃദയങ്ങൾ 

ഉണ്ടോ? എന്ന് ചോദിക്കും .

എങ്കിലും എന്റെ വസുന്ധരേ..

റേഡിയോയിലൂടെ തന്നെ ഞാൻ 

ഈ സന്ധ്യകളെയും ചന്ദ്രികയേയും 

സ്വർണ്ണമരാളങ്ങളെയും 

ഒക്കെ എന്നോ എത്രയോ തവണ

കൺകുളിർക്കേ കണ്ടു , 

ഗന്ധർവ്വൻ 

ആയതാണല്ലോ?

എങ്ങനെ ആണ് അന്ന് എനിക്ക് 

ഇവയെ എല്ലാം റേഡിയോയിലൂടെതന്നെ 

കാണാൻ കഴിഞ്ഞത്?


 





ചായ


 ചായ 

---------------

രണ്ടുപേരും ഇപ്പോൾ 

ഒന്നിച്ചിരുന്നു ഓരോ

ചായ മോന്തി പിരിഞ്ഞേ

ഉള്ളൂ -പെട്ടെന്നാണ് 

അതിലൊരാൾ 

കുഴഞ്ഞു വീണു മരിച്ചത്.

രാവിലെ ഒന്നിച്ചു നടക്കുമ്പോൾ 

ആണ് രണ്ടു പേരും ഒരുമിച്ചു 

ഓരോ ചായ കുടിച്ചിരുന്നത്.

- പിന്നെ വൈകീട്ട് ഒന്നിച്ചിരുന്നു 

വർത്താനം പറയുമ്പോളും.

ഇടക്ക് സുഹൃത്ത് വീട്ടിലെത്തുമ്പോളും 

ഇരുവരും ചായ മുത്തും

സൂർത്തിന്റെ ഒപ്പം ഇരുന്നു നാട്ടു വർത്താനം പറഞ്ഞു ചിരിച്ചു കുടിക്കുന്നത് 

മാത്രമാണ് ചായ.

-മറ്റതെല്ലാം പൊടിയും പഞ്ചാരയും 

പാലും ഇട്ട ചൂടുവെള്ളം മാത്രം.

മരിച്ച സുഹൃത്തിന്റെയും മരിക്കാത്ത

സുഹൃത്തിന്റെയും ഇടക്ക് ഉള്ള 

മൗനം ഇങ്ങനെ പറയുന്നു.





 





പ്രണയവഞ്ചിയും കാലപ്പുഴയും

  പ്രണയ വഞ്ചിയും 

കാലപ്പുഴയും.

പ്രണയ വഞ്ചി കാലപ്പുഴ

യിലൂടെ നീങ്ങി നീങ്ങി 

ഇന്റർ നെറ്റിൽ തട്ടി 

നിന്നു.

AI കാമുകൻ അതിനെ 

വീണ്ടും ഇളക്കി നീക്കി 

 വികാരങ്ങൾ 

ഇല്ലാത്ത സന്തോഷത്തിന്റെ 

കടയിലേക്ക് 

തുഴയിപ്പിച്ചു 


ചരടില്ലാതെ പറത്തിയ 

പ്രണയ പട്ടം മൊബൈൽ

 സ്ക്രീൻ 

എന്നആകാശ 

പരപ്പിലെവിടെയോ മുട്ടി 

ചരിഞ്ഞു കിടന്നു .

മറവി ഓർമ്മയായി.

ദിക്കുകൾ ഇല്ലാത്ത 

ഒരു സ്ഥലത്തേക്ക് 

ബലം ഒട്ടും 

പ്രയോഗിക്കാതെ 

ഞാൻ തുഴഞ്ഞു തുഴഞ്ഞു...

അടിയിൽ പുഴയാഴം .

മുകളിൽ ആകാശ ആഴം.

ഇടയിൽ ഞാൻ,ജലം 

എന്നീ തോന്നലുകൾ 

അഥവാ ഡാറ്റാസ്സ്..

മടിയിലെ.- ലാപ്പിലെ 

ബ്രൗസിങ് ഡാറ്റയിൽ 

ഡിലീറ്റ് ചെയ്യപ്പെടാനായി 

പട്ടട കാത്തു 

അവൾ ഡോട്ട് എന്ന പഴയ..


അരികെ ഒരു ലോഹം 

മണക്കും റോബോട്ടിണി.



മാനസ മൈനേ വരൂ...

കാനനച്ഛയയിൽ ആട് മേക്കാൻ..

കണ്മണി അൻമ്പോഡു....

ദിൽവലാ ദുൽഹാനിയ...

കണ്ണും കണ്ണും നോക്കിയാ....


ചെവിട്ടിലെ -ഇയർ ഫോണിൽ 

പ്രണയ ഗാനങ്ങളുടെ 

പീലിങ്ങ്സ്.


.




.




C




.

മരണവാർത്ത

 ഒരു മരണ വാർത്ത

ഒരു മരണവാർത്ത 

ഉണ്ട്.

അയാൾ മരിച്ചു.

ആള് കൂടി 

അയാളെ വെളുത്ത 

മുണ്ടിൽ പുതപ്പിച്ചു 

നിലത്തു കിടത്തി.

ആളുകൾ ചുറ്റും ഇരുന്നു 

കരഞ്ഞു.

ഒടുവിൽ അയാളെ 

ശ്മശാനത്തിലേക്കു 

കൊണ്ട് പോകാനായി 

ആളുകൾ പൊക്കിഎടുത്തു.


ഇല്ല ഞാൻ മരിച്ചിട്ടില്ല.


ശബ്ദം ഇല്ലാതെ അപ്പോൾ 

അയാളുടെ ശരീരം 

പറയുന്നുണ്ട്.


ഞാൻ നിങ്ങളെ കാണുന്നുണ്ട്.

ഞാൻ നിങ്ങൾ പറയുന്നത് 

കേൾക്കുന്നുണ്ട്.


ഇല്ല ഞാൻ മരിക്കില്ല,.

ഒരിക്കലും...


കൈകൾ നീട്ടാൻ കഴിയാത

വീണ്ടും അയാൾ...

ദുർദൈവം

 ഒരിടത്തായി കണ്ണ്

 ചുവന്നു തുറിച്ചു 

പല്ല് പുറത്തേക്കു 

തെറിച്ചു നാവിൽ

 ചോര ഇറ്റിച്ചു

 ഒരു ദുർദൈവം

 ഉണ്ടായിരുന്നത്രെ.


കുറെ പുരോഗമന 

വാദികൾ ഒരു 

ദിവസം, കൈക്കോട്ടും 

പിക്കാസ്സും കത്തിയും 

വടിയും കൊണ്ട് 

കിളച്ചും കുത്തിയും 

പിഴുതും മുറിച്ചും 

പുഴക്കിയും ദൈവത്തെ

എടുത്തു പുറത്തേ

ദൂരത്തേക്കു തൂക്കി എറിഞ്ഞു.


പിറ്റേന്ന് മുതൽ നാട്ടിലേക്കു 

ആരും വരണ്ടായി.

നാട്ടിലെ ഹോട്ടലും 

കച്ചവട സ്ഥാപനങ്ങളും 

ബസ്സ് സ്റ്റോപ്പും അടക്കം 

എല്ലാം ഇല്ലാതായി.


പുറത്തേക്കു തൂക്കി എറിഞ്ഞ

ദൈവം മഴയിൽ ഒഴുകി 

പുഴയിലേക്കും പിന്നെ

കടലിലേക്കും 

പിന്നെ ഏതോ ഒരു നാട്ടിലെ 

കരയിലെക്കും ആയി

അടുത്തു...

Thursday, 20 February 2025

ലോട്ടറിക്കാമുകി

 ലോട്ടറി കാമുകി 

-------------------------


(ഭാഗ്യം ഉണ്ടെങ്കിൽ ലോട്ടറി ടിക്കറ്റിന്റെ 

ആവശ്യം ഇല്ല.- ഒരു ലോട്ടറി പരസ്യം.)


ലോട്ടറി ടിക്കറ്റിലെ 

നമ്പറുകൾ കാമുകിമാരാണ്.


ചിലപ്പോൾ വെറുപ്പും 

ശ്രദ്ധയും നിരാശയും 

ദുർലഭം ചിലപ്പോൾ 

പ്രേമവും ഒക്കെ ഒരേ 

ടിക്കറ്റിലെ നമ്പറിൽ തന്നെ

മാറി മറയുന്നതായി അവൾ 

തോന്നിപ്പിക്കും.


ഒടുവിലായി ആ പ്രണയവും 

ചവറ്റു കോട്ടയിൽ 

ഒരു മറവി ആയി വിശ്രമിക്കും.


എല്ലാ പ്രണയത്തെയും പോലെ 

ലോട്ടറി പ്രണയവും ഒരു ലാഭം 

നോക്കിയുള്ള കച്ചവടം


ലോട്ടറി ക്കാരൻ ഒരു പ്രതീക്ഷ.


ആ പിന്നെ.. ലോജിക്കൂടെ മാത്രമേ 

പ്രണയിക്കാവൂ.. എന്നൊന്നും ഇല്ല.


ഇടക്കൊക്കെ ഒരു പൊട്ടനായേക്കണം..


ലോട്ടറി കടയിൽ ബമ്പർ 

നോക്കി വന്ന ഒരവറേജ് ബുദ്ധി ജീവി മലയാളി കാമുകൻ.


I

ക്വസ്റ്റീൻ പേപ്പർ

 ക്വസ്റ്റിയൻ പേപ്പർ

ചോദ്യപേപ്പർ പരീക്ഷക്ക് 

മാഷ് തന്നു.

ഉത്തരപേപ്പർ മാഷ് 

തന്നില്ല 

എന്നോട് ചോദ്യം 

ചോദിക്കാൻ താനാരാ,?

കുട്ടി ഉത്തര കടലാസിൽ 

ഉത്തരം ആയി എഴുതി.

വിജയിച്ച വിപ്ലവകാരികൾ 

ഈ ചോദ്യം കേട്ടു ചിരിച്ചു.

എന്നാൽ ഉത്തരം കിട്ടാതെ 

തോറ്റ കുറെ പേർക്ക് 

ഈ ചോദ്യം കേട്ടു കോരിത്തരിച്ചു.

ചുരുക്കം ചില ബുദ്ധി ജീവികൾ 

ആകട്ടെ ചോദ്യത്തിൽ 

നിന്നല്ലേ ഉത്തരം 

ഉണ്ടാകേണ്ടത്  എന്നും ചിന്തിച്ചു


Wednesday, 19 February 2025

പരന്ന ഇരുട്ട്

 പരന്ന ഇരുട്ട്

=============

ഒരു ചെക്കനും ഒരു പെണ്ണും

 ഒളിച്ചും പാത്തും 

ഒരു പൊന്തകാട്ടിലേക്കു

കയറുന്നുണ്ടതിന്നകം

 പരന്നു ഇരുട്ട്.


ആ ഇരുട്ടിലും, സൂക്ഷിച്ചു 

നോക്കിയാൽ കാണാം,

ചെക്കന്റെ കയ്യിൽ നിന്നും 

ഒരിരുട്ടു പെണ്ണിന്റെ കണ്ണിലേക്കു 

കയറി പടരുന്നു.


പിന്നീട് ആ 

ഇരുട്ടങ്ങനെ പരന്നു നിറഞ്ഞ് 

പ്രപഞ്ചത്തിലെ ഇരുട്ടിന്റെ 

വിളക്കിന് തിരിയാകുന്നു.


ഇരുട്ടിന്റെ ആത്മാക്കൾ 

പ്രേതം കണക്കെ ഓരിയിടുന്നു.


ഇരുട്ടുകൾ ഒരു മെഴുകുതിരിയുടെ 

വെളിച്ചം കണക്കെ ചാഞ്ചാടുന്നു.


ഇരുട്ട് പുക എടുക്കുന്നു.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...