പ്രണയ വഞ്ചിയും
കാലപ്പുഴയും.
പ്രണയ വഞ്ചി കാലപ്പുഴ
യിലൂടെ നീങ്ങി നീങ്ങി
ഇന്റർ നെറ്റിൽ തട്ടി
നിന്നു.
AI കാമുകൻ അതിനെ
വീണ്ടും ഇളക്കി നീക്കി
വികാരങ്ങൾ
ഇല്ലാത്ത സന്തോഷത്തിന്റെ
കടയിലേക്ക്
തുഴയിപ്പിച്ചു
ചരടില്ലാതെ പറത്തിയ
പ്രണയ പട്ടം മൊബൈൽ
സ്ക്രീൻ
എന്നആകാശ
പരപ്പിലെവിടെയോ മുട്ടി
ചരിഞ്ഞു കിടന്നു .
മറവി ഓർമ്മയായി.
ദിക്കുകൾ ഇല്ലാത്ത
ഒരു സ്ഥലത്തേക്ക്
ബലം ഒട്ടും
പ്രയോഗിക്കാതെ
ഞാൻ തുഴഞ്ഞു തുഴഞ്ഞു...
അടിയിൽ പുഴയാഴം .
മുകളിൽ ആകാശ ആഴം.
ഇടയിൽ ഞാൻ,ജലം
എന്നീ തോന്നലുകൾ
അഥവാ ഡാറ്റാസ്സ്..
മടിയിലെ.- ലാപ്പിലെ
ബ്രൗസിങ് ഡാറ്റയിൽ
ഡിലീറ്റ് ചെയ്യപ്പെടാനായി
പട്ടട കാത്തു
അവൾ ഡോട്ട് എന്ന പഴയ..
അരികെ ഒരു ലോഹം
മണക്കും റോബോട്ടിണി.
മാനസ മൈനേ വരൂ...
കാനനച്ഛയയിൽ ആട് മേക്കാൻ..
കണ്മണി അൻമ്പോഡു....
ദിൽവലാ ദുൽഹാനിയ...
കണ്ണും കണ്ണും നോക്കിയാ....
ചെവിട്ടിലെ -ഇയർ ഫോണിൽ
പ്രണയ ഗാനങ്ങളുടെ
പീലിങ്ങ്സ്.
.
.
C
.
No comments:
Post a Comment