Sunday, 19 August 2018

ഞാൻ

ഞാൻ









എന്നെ നിങ്ങളിൽ ഞാൻ തിരഞ്ഞു
പിന്നെ എന്നെ എന്നിൽ തിരഞ്ഞു
ഞാൻ എൻടെ ശരീരത്തിനും പുറത്തത്രേ
എന്നാൽ നിങ്ങളിൽ അല്ലത്രേ ...
തിരയുവാൻ ഉള്ള അത്രയും ഞാൻ ഉണ്ടോ ?
എല്ലാം ഞാനത്രെ ...
ജനനത്തിനു മുമ്പത്തെ ഞാൻ മരിച്ചതിനു
ശേഷമുള്ള ഞാനത്രെ ...
മരണം വലിയ ഒരു സുഖമത്രെ .
ജീവിതവും ...
ഭൂമിയിലെത്തുന്ന അതിഥികൾ വിരുന്നുണ്ട്
മാത്രം പോകേണ്ടവരത്രെ ...
സ്ഥിരം വാസഗൃഹങ്ങൾ വേണ്ടാത്തവരത്രെ ,,,

Thursday, 16 August 2018

വണ്ടി



വണ്ടി 
***********************









വണ്ടിയോടിച്ചു
പോകുമ്പോൾ
പാതയിൽ 
കുഴിയും 
വെള്ളവും ....
പതുക്കെ 
അതിനു 
മുകളിൽ 
പറന്നു 
അപ്പുറമെത്തി.....
യാത്ര
തുടർന്നു..... .

അത്തം

അത്തം












അത്തം കറു കറുത്തു
പുഴ നിറ നിറഞ്ഞു
ഹൃദയം പെടപെടഞ്ഞു 
ഓണം വെളുവെളുത്തു ?
പൂക്കളം ഇടാൻ
മൂന്നടി മണ്ണ് തെര തെരഞ്ഞു
മണ്ണിലാകെ ജല പൂക്കളം
മനസ്സിലോ കണ്ണീർ പൂവും .....
ഓം വാമനായ നമഃ
*************************************

Thursday, 9 August 2018

സ്വാതന്ത്ര്യം























===========================
സ്വാതന്ത്ര്യം എന്നെഴുതിയ
വെള്ള കടലാസ്സ് കാറ്റിൽ
എങ്ങോ പറന്നു പോയി ..
കടലാസ്സിന്നു മുകളിൽ
വച്ച പേന മഷി ഒഴിഞ്ഞു
മുന ഒടിഞ്ഞു താഴെ ....
.
ആ കടലാസ്സിപ്പോൾ
അവൻടെ പഴ്സിലെ
വെള്ളിക്കാശിനൊപ്പം
ചുരുണ്ടു മടങ്ങി
ഇരിക്കും.......

അവൻ അത് കൊണ്ട്
ഒരു കടലപ്പൊതി ഉണ്ടാക്കും

എന്നിട്ടു ഏറ്റവും
പ്രിയപ്പെട്ട അവളുമാർ
ആ കടലാസ്സ് പൊതി
കൈയിൽ വച്ച്
കടല കൊറിച്ചു
ഊതി പതുക്കെ
തിന്നും .....

ആ കടലാസിലെ
ഞാൻ നിങ്ങൾക്ക്
വേണ്ടി മാത്രം
എഴുതിവച്ച
സ്വാതന്ത്ര്യം എന്ന
വാക്ക്
വളഞ്ഞു വട്ടത്തിൽ
മടങ്ങി മങ്ങി
ഒരു തരി മണ്ണിലേക്കു
നീങ്ങും .....
പിന്നീടത് പുഴയിലേക്കും
കടലിലേക്കും തെന്നി
തിരിഞ്ഞു അലിഞ്ഞു
അലഞ്ഞെത്തും ......

ഇനി ഞാൻ .....?

Wednesday, 8 August 2018

അവൾ

അവൾ
പ്രസവ മുറിയിൽ അവൾ
അമ്മയുടെ വയറ്റിൽ നിന്നും
ഒരു ചുകന്ന പൊതി 
വെളിപ്പിക്കുന്നതായി കണ്ടു ...

പിന്നെ അടുത്ത വീടുകളിൽ
നിന്നും അടിച്ചുവാരി
സൗജന്യമായി ഇരന്നു
വാങ്ങി ഊട്ടുന്ന
ഒരു മഞ്ഞ പാത്രത്തിലെ
വെളുത്ത ചോറായി
.....
പനിച്ചു വിറച്ചു നിന്ന
എന്നെ തോളിൽ ചുമന്നു
കിലോ മീറ്റാറുകളോളവും
പാടത്തിലൂടെ നടന്നു
...
ഞാൻ ഒന്ന് തെന്നി
വീണപ്പോൾ ബോധരഹിതയായ
അവളെയും കൊണ്ട്
ആളുകൾ ആശുപത്രിയിലേക്ക്
പോയി !
എല്ലാ ലൈഗീകതക്കും
ഒട്ടി നിന്നു
മരിച്ചെങ്കിലും ഓട്ടോറിക്ഷയിൽ
എന്നോടുത്തു ആശുപത്രിയിലേക്കും
ഞെളിഞ്ഞിരുന്നു
(ഇന്നവൾ ഏതോ ഒരു
പുസ്തകത്തിലെ ചില
പേജുകളിലും കമ്പ്യൂട്ടറിലെ
ചില ചലന ചിത്രങ്ങളിലും ....)



Saturday, 4 August 2018

ബബിൾഗം

ബബിൾഗം 











പൊതി അഴിച്ചു 
മധുരം നുകർന്നും 
ബലൂൺ വീർപ്പിച്ചും 
രസം തീർത്തു 
നീട്ടി തുപ്പി !

തൂ ,,,,,





മാംസം



















കവലയിലെ കടയിൽ 
തൂങ്ങി നിന്ന  മാംസം 
താഴെ ഇരുന്നു 
ചിരിക്കുന്ന സ്വന്തം 
തലയുടെ 
ഇളിഭ്യതയിൽ തുടിച്ചു .....

മിനിഞ്ഞാന്ന് മരിച്ച
 മീൻ മാത്രം
 അന്വേഷിച്ചെത്തിയ ഞാൻ 
മരണ സമയം 
ഉറപ്പാക്കാനാകാതെ 
കടക്കാരനോട്
 വെറുതെ 
കോഴിയുടെ വില ചോദിച്ചു ,,,

ലോകത്തിലാരും കേൾക്കാത്ത 
കോഴിയുടെ മരണ 
കരച്ചിൽ തീരാൻ 
കവലയിലൂടെ 
വരുന്ന വാഹനത്തിലേക്കു 
നോക്കി .....
അതിൽ മുല്ലപ്പൂ ചൂടിയ കുറച്ചു 
സുന്ദരി  പെണ്ണുങ്ങൾ !

അരികിലുള്ള ചുമരിൽ
വരച്ച  ത്രാസ്സിന്നു മുകളിൽ 
മഴ നനഞ്ഞു ഊർന്നു 
കള്ളനും പോലീസും കളിക്കുന്ന
ഒന്ന് രണ്ടു ചോരത്തുള്ളി 

മലമുകളിൽ ചോരയൊലിപ്പിക്കാത്ത 
അസ്ഥിപഞ്ജരങ്ങൾ 
പുരുഷനെന്നോ സ്ത്രീയെന്നോ അറിയാതെ 
മുഖത്തൊരു മുറിച്ചിരിയുടെ 
ഗൗരവത്തിൽ ...




അറിവ്















അവളെ ചുറ്റിപ്പറ്റി മാത്രം 
മനസ്സ് തിരിയുന്നതു 
അവൾ അറിയുന്നുവോ ?

അവൾക്കു  വേണ്ടത് 

കുന്നോളം സ്വാതന്ത്ര്യo  
 മാത്രമെന്ന് അവനും 
 അറിയുന്നുവോ ?

പ്രണയം   നിറച്ചു 
ആകാശവും മണ്ണും 
ദൈവാലിംഗനം 
ചെയ്യുന്നത് 
അവർ അറിയുന്നുവോ ? ..

കനമില്ലാ ഞരമ്പിൽ 
കനമില്ലാ രൂപത്തിൽ 
അറിവുകൾ നിറഞ്ഞങ്ങനെ
ഇരിക്കുന്നോ ?

ഹർത്താൽ

ഹർത്താൽ  



ന്നലെ ഒരു ദിനം .....
ഇന്ന് ഹർത്താൽ ദിനം

എങ്ങോട്ട് പോകണം 
എന്ത് കഴിക്കണം 
എന്ത് ചെയ്യണം 
എന്നൊക്കെ മറ്റാരോ
തീരുമാനിക്കുന്ന ദിനം

വീട്ടിലെ വളർത്തു
നായയെ
തിരഞ്ഞു പോകാൻ
കഴിയാഞ്ഞ ദിനം ,,

മിടിപ്പിനെ
ചങ്ങലക്കിട്ടു ഞാൻ
ഒരു നിർബന്ധിത
മയക്കത്തിൽ
ശരീരമെത്തിച്ച ദിനം ,,

വൃദ്ധയെ വണ്ടിയിൽ
ആശുപത്രിയിൽ
കൊണ്ട് പോയപ്പോൾ
റോഡരുകിലെ കല്ലുകൾ
പുഞ്ചിരിച്ച ദിനം ,,,,

ചുകന്ന തീ
വളഞ്ഞു ഉന്മാദനൃത്തം
ചവിട്ടിയ ദിനം ..




...

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...