Saturday, 4 August 2018

മാംസം



















കവലയിലെ കടയിൽ 
തൂങ്ങി നിന്ന  മാംസം 
താഴെ ഇരുന്നു 
ചിരിക്കുന്ന സ്വന്തം 
തലയുടെ 
ഇളിഭ്യതയിൽ തുടിച്ചു .....

മിനിഞ്ഞാന്ന് മരിച്ച
 മീൻ മാത്രം
 അന്വേഷിച്ചെത്തിയ ഞാൻ 
മരണ സമയം 
ഉറപ്പാക്കാനാകാതെ 
കടക്കാരനോട്
 വെറുതെ 
കോഴിയുടെ വില ചോദിച്ചു ,,,

ലോകത്തിലാരും കേൾക്കാത്ത 
കോഴിയുടെ മരണ 
കരച്ചിൽ തീരാൻ 
കവലയിലൂടെ 
വരുന്ന വാഹനത്തിലേക്കു 
നോക്കി .....
അതിൽ മുല്ലപ്പൂ ചൂടിയ കുറച്ചു 
സുന്ദരി  പെണ്ണുങ്ങൾ !

അരികിലുള്ള ചുമരിൽ
വരച്ച  ത്രാസ്സിന്നു മുകളിൽ 
മഴ നനഞ്ഞു ഊർന്നു 
കള്ളനും പോലീസും കളിക്കുന്ന
ഒന്ന് രണ്ടു ചോരത്തുള്ളി 

മലമുകളിൽ ചോരയൊലിപ്പിക്കാത്ത 
അസ്ഥിപഞ്ജരങ്ങൾ 
പുരുഷനെന്നോ സ്ത്രീയെന്നോ അറിയാതെ 
മുഖത്തൊരു മുറിച്ചിരിയുടെ 
ഗൗരവത്തിൽ ...




No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...