===========================
സ്വാതന്ത്ര്യം എന്നെഴുതിയ
വെള്ള കടലാസ്സ് കാറ്റിൽ
എങ്ങോ പറന്നു പോയി ..
കടലാസ്സിന്നു മുകളിൽ
വച്ച പേന മഷി ഒഴിഞ്ഞു
മുന ഒടിഞ്ഞു താഴെ ....
.
ആ കടലാസ്സിപ്പോൾ
അവൻടെ പഴ്സിലെ
വെള്ളിക്കാശിനൊപ്പം
ചുരുണ്ടു മടങ്ങി
ഇരിക്കും.......
വച്ച പേന മഷി ഒഴിഞ്ഞു
മുന ഒടിഞ്ഞു താഴെ ....
.
ആ കടലാസ്സിപ്പോൾ
അവൻടെ പഴ്സിലെ
വെള്ളിക്കാശിനൊപ്പം
ചുരുണ്ടു മടങ്ങി
ഇരിക്കും.......
അവൻ അത് കൊണ്ട്
ഒരു കടലപ്പൊതി ഉണ്ടാക്കും
എന്നിട്ടു ഏറ്റവും
പ്രിയപ്പെട്ട അവളുമാർ
ആ കടലാസ്സ് പൊതി
കൈയിൽ വച്ച്
കടല കൊറിച്ചു
ഊതി പതുക്കെ
തിന്നും .....
ആ കടലാസിലെ
ഞാൻ നിങ്ങൾക്ക്
വേണ്ടി മാത്രം
എഴുതിവച്ച
സ്വാതന്ത്ര്യം എന്ന
വാക്ക്
വളഞ്ഞു വട്ടത്തിൽ
മടങ്ങി മങ്ങി
ഒരു തരി മണ്ണിലേക്കു
നീങ്ങും .....
പിന്നീടത് പുഴയിലേക്കും
കടലിലേക്കും തെന്നി
തിരിഞ്ഞു അലിഞ്ഞു
അലഞ്ഞെത്തും ......
കടലിലേക്കും തെന്നി
തിരിഞ്ഞു അലിഞ്ഞു
അലഞ്ഞെത്തും ......
ഇനി ഞാൻ .....?
No comments:
Post a Comment