Saturday, 4 August 2018

ഹർത്താൽ

ഹർത്താൽ  



ന്നലെ ഒരു ദിനം .....
ഇന്ന് ഹർത്താൽ ദിനം

എങ്ങോട്ട് പോകണം 
എന്ത് കഴിക്കണം 
എന്ത് ചെയ്യണം 
എന്നൊക്കെ മറ്റാരോ
തീരുമാനിക്കുന്ന ദിനം

വീട്ടിലെ വളർത്തു
നായയെ
തിരഞ്ഞു പോകാൻ
കഴിയാഞ്ഞ ദിനം ,,

മിടിപ്പിനെ
ചങ്ങലക്കിട്ടു ഞാൻ
ഒരു നിർബന്ധിത
മയക്കത്തിൽ
ശരീരമെത്തിച്ച ദിനം ,,

വൃദ്ധയെ വണ്ടിയിൽ
ആശുപത്രിയിൽ
കൊണ്ട് പോയപ്പോൾ
റോഡരുകിലെ കല്ലുകൾ
പുഞ്ചിരിച്ച ദിനം ,,,,

ചുകന്ന തീ
വളഞ്ഞു ഉന്മാദനൃത്തം
ചവിട്ടിയ ദിനം ..




...

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...