Saturday, 5 January 2019

വെള്ളപ്പൊക്കം

വെള്ളപ്പൊക്കം







മഴയെക്കുറിച്ചെഴുതിയ
എൻടെ ചില വരികളെ
വെള്ളപൊക്കം 
കൊണ്ടുപോയി ...
.
ദുരന്തത്തെ കുറിച്ചുള്ള
എൻടെ മറ്റു ചില
വരികൾ ദുരിതാശ്വാസ
കേമ്പിൽ ലാട്രിനിൽ
ഒടിഞ്ഞു നനഞ്ഞു
കിടക്കുന്നു

നാളെയും വന്നേക്കാവുന്ന
വെള്ളപ്പൊക്കത്തെ കുറിച്ച്
മഴ ഒന്നയഞ്ഞപ്പോൾ
ഞാൻ ചില കണക്കു
.കൂട്ടലുകൾ നടത്തി ...
കവിത ഒരു ദുർമരണമായി
ദുരിതാശ്വാസം എൻടെ
ലക്ഷ്യവും
ഹെലികോപ്റ്ററിൽ ഒരു
വീട് എൻടെ സ്വപ്നവും ....
തലമുടി തീരെ കുറവായതു
കൊണ്ടും തണ്ടലിന്ന്
ഒരുള്ക്കുള്ളതുകൊണ്ടും
എനിക്ക് ഇപ്പോൾ
ഒരു നാടൻ പാട്ടു പോലും
പറയാൻ ആകില്ല !

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...