ജലം
ജലം
അടുത്ത വീട്ടിലെ കിണറ്റിൽ
നിറച്ചും ജലം എന്നാൽ ,
ഞാനീ കുടിവെള്ള
കുടങ്ങളും താങ്ങി
അകലേക്കകലേക്ക് ,,,,
നിൻടെ ജലം നീ നാളേക്കു ,
മറ്റന്നാളേക്കുമായി
കരുതി വെക്കുമ്പോൾ
നിനക്കായി
ഞാൻ ശവപെട്ടി
തുറക്കുന്നു ,
നാളത്തെ യുദ്ധത്തെ
നീ മറക്കുന്നു
ഒരിറ്റു കുടിവെള്ളം
മാത്രം ഇല്ലാത്തോരീ
ചുടു കാട്ടിൽ എന്തിനിത്ര
കോൺക്രീറ്റു കോട്ടകൾ ,
ബ്യൂട്ടി പാർലർ ഹട്ടുകൾ ,
പൊടി നിറച്ചു
വായു കൈപ്പിക്കും
വാഹനങ്ങൾ ?
എന്തിനു ,എങ്ങിനെ
ഇത്ര മധുര ഭാഷണങ്ങൾ ?
പഠിച്ച ഹൈഡ്രജൻ
അധികം ഓക്സിജൻ
സമം ജലമെന്ന "വിശുദ്ധ "
വാക്യത്തിൽ
ഒരു കുടം വെള്ളം പോലും
നിനക്കുണ്ടാക്കുവാൻ
ആകാതെ പിന്നെന്തിനിത്രയും
പാഠശാലകൾ നീ നടത്തുന്നു ?
ജലമെന്നമ്മ എന്നുണ്മ
എങ്കിലും ഒരിക്കലും
ഭ്രാന്തൻ ആകാതെ -
ഒരു രണ്ടിറ്റു നീര് പോലും
തൊണ്ടയിൽ നനക്കാനാകാതെ ,
ഇല്ലാതെ ,ഒതുങ്ങാതെ
"കടൽ വെള്ളത്തിൽ നിന്നും
കുടിവെള്ളമുണ്ടാക്കുന്ന
സുവർണകാല സ്വപ്നവും കണ്ട്"
രണ്ടിറ്റു നീരിനായ്
ഞാൻ ചാകാൻ ഒരുങ്ങുന്നു !
അടുത്ത വീട്ടിലെ കിണറ്റിൽ
നിറച്ചും ജലം എന്നാൽ ,
ഞാനീ കുടിവെള്ള
കുടങ്ങളും താങ്ങി
അകലേക്കകലേക്ക് ,,,,
നിൻടെ ജലം നീ നാളേക്കു ,
മറ്റന്നാളേക്കുമായി
കരുതി വെക്കുമ്പോൾ
നിനക്കായി
ഞാൻ ശവപെട്ടി
തുറക്കുന്നു ,
നാളത്തെ യുദ്ധത്തെ
നീ മറക്കുന്നു
ഒരിറ്റു കുടിവെള്ളം
മാത്രം ഇല്ലാത്തോരീ
ചുടു കാട്ടിൽ എന്തിനിത്ര
കോൺക്രീറ്റു കോട്ടകൾ ,
ബ്യൂട്ടി പാർലർ ഹട്ടുകൾ ,
പൊടി നിറച്ചു
വായു കൈപ്പിക്കും
വാഹനങ്ങൾ ?
എന്തിനു ,എങ്ങിനെ
ഇത്ര മധുര ഭാഷണങ്ങൾ ?
പഠിച്ച ഹൈഡ്രജൻ
അധികം ഓക്സിജൻ
സമം ജലമെന്ന "വിശുദ്ധ "
വാക്യത്തിൽ
ഒരു കുടം വെള്ളം പോലും
നിനക്കുണ്ടാക്കുവാൻ
ആകാതെ പിന്നെന്തിനിത്രയും
പാഠശാലകൾ നീ നടത്തുന്നു ?
ജലമെന്നമ്മ എന്നുണ്മ
എങ്കിലും ഒരിക്കലും
ഭ്രാന്തൻ ആകാതെ -
ഒരു രണ്ടിറ്റു നീര് പോലും
തൊണ്ടയിൽ നനക്കാനാകാതെ ,
ഇല്ലാതെ ,ഒതുങ്ങാതെ
"കടൽ വെള്ളത്തിൽ നിന്നും
കുടിവെള്ളമുണ്ടാക്കുന്ന
സുവർണകാല സ്വപ്നവും കണ്ട്"
രണ്ടിറ്റു നീരിനായ്
ഞാൻ ചാകാൻ ഒരുങ്ങുന്നു !