ഒരു കുടുംബ കോടതിയിലെ കുട്ടി
ഒരു കുടുംബ കോടതിയിലെ കുട്ടി
കുടുംബ കോടതിയിലെ തിരക്ക്
പിടിച്ച വരാന്തയിൽ ,
ചൂട് പിടിപ്പിക്കും പകലിൽ
"അമ്മേ " എന്നുറക്കെ കരഞ്ഞു
ഒരു കുട്ടി !
അടുത്തായി മുടി ചീകി
മുല്ലപ്പൂചൂടിയ പുത്തനുടുപ്പിട്ട
കണ്ണിൽ നിറച്ചും തിളക്കം
മാത്രമായി മൂന്നാലു
മാലാഖ കുട്ടികൾ....
..
അകലെ റോഡരുകിലായി
അന്യൻടെ ഭാര്യയെ ,
സ്വന്തം കാമുകിയെ പിക്ക്
ചെയ്യുവാനുള്ള മോട്ടോർ
സൈക്കിളുമായി ഒരാൾ ...
മരുമകൻടെ ചെകിട്ടിനു
ഒന്നു "പൂശാ"നുള്ള തക്കം
പാർത്തു ഒരമ്മ ..
കാമ വാദപ്രതിവാദങ്ങളിൽ
ചിലർ
പ്രതിക്ക് ഭ്രാന്താണെന്ന്
പറയുന്നവർ
നഷ്ടപരിഹാര കണക്കു
ലാഭമെന്നു ചിലർ
.
പഴയ ഭർത്താവിനെ
ചൊടിപ്പിക്കാൻ തക്കവിധം
അഴിഞ്ഞാടി ചില
സുന്ദരിമാർ!
സുസ്മേര വദനങ്ങളിൽ
അകം കാട്ടാതെ ചിലർ
അതിനിടക്ക്
അരികെ മണ്ണിൽ കിടക്കുന്ന
ആർക്കും വേണ്ടാത്ത
ഒരു പാവ !
അകലെ
ഓരത്തു തൊട്ടിലുകൾ ഇല്ലാത്ത
തെരുവുകൾ !
കുടുംബ കോടതിയിലെ തിരക്ക്
പിടിച്ച വരാന്തയിൽ ,
ചൂട് പിടിപ്പിക്കും പകലിൽ
"അമ്മേ " എന്നുറക്കെ കരഞ്ഞു
ഒരു കുട്ടി !
അടുത്തായി മുടി ചീകി
മുല്ലപ്പൂചൂടിയ പുത്തനുടുപ്പിട്ട
കണ്ണിൽ നിറച്ചും തിളക്കം
മാത്രമായി മൂന്നാലു
മാലാഖ കുട്ടികൾ....
..
അകലെ റോഡരുകിലായി
അന്യൻടെ ഭാര്യയെ ,
സ്വന്തം കാമുകിയെ പിക്ക്
ചെയ്യുവാനുള്ള മോട്ടോർ
സൈക്കിളുമായി ഒരാൾ ...
മരുമകൻടെ ചെകിട്ടിനു
ഒന്നു "പൂശാ"നുള്ള തക്കം
പാർത്തു ഒരമ്മ ..
കാമ വാദപ്രതിവാദങ്ങളിൽ
ചിലർ
പ്രതിക്ക് ഭ്രാന്താണെന്ന്
പറയുന്നവർ
നഷ്ടപരിഹാര കണക്കു
ലാഭമെന്നു ചിലർ
.
പഴയ ഭർത്താവിനെ
ചൊടിപ്പിക്കാൻ തക്കവിധം
അഴിഞ്ഞാടി ചില
സുന്ദരിമാർ!
സുസ്മേര വദനങ്ങളിൽ
അകം കാട്ടാതെ ചിലർ
അതിനിടക്ക്
അരികെ മണ്ണിൽ കിടക്കുന്ന
ആർക്കും വേണ്ടാത്ത
ഒരു പാവ !
അകലെ
ഓരത്തു തൊട്ടിലുകൾ ഇല്ലാത്ത
തെരുവുകൾ !
No comments:
Post a Comment