Sunday, 17 March 2019

ഒരു "ഫോട്ടോയുടെ " പിറന്നാൾ


ഒരു "ഫോട്ടോയുടെ " പിറന്നാൾ










" ഇന്ന്  എൻടെ പിറന്നാൾ "_

ചുമരിലെ മാല ചാർത്തിയ ഫോട്ടോ
കാഴ്ചക്കാരനോട് :-

വിളക്കില്ല ,
ഇലയിട്ട സദ്യയില്ല,
പുതു  വസ്ത്രമില്ല ,
ചന്ദന കുറിയില്ല .
ആരാധനാലയത്തിൽ പോയില്ല
പിന്നെ അച്ഛനും അമ്മയും ഇല്ല



“ഹാപ്പി ബർത്തു ഡേ” പാടാൻ
സുഹൃത്തുക്കൾ ഇല്ല

കേക്ക് മുറിക്കാൻ വെള്ളാരം -
.കണ്ണികൾ ഇല്ല
കത്തിച്ചു വച്ച മെഴുകുതിരികൾ
ഊതി ദുഃഖം പറയാൻ
ശ്വാസമില്ല

ഒരു വർഷം കൂടി കൊഴിയുന്ന
വേദനയറിയാൻ മനസ്സില്ല

പിറന്നാൾ ചുംബനങ്ങൾ ഏറ്റു
വാങ്ങാൻ കാമുകിമാരില്ല
(മുഖവുമില്ല )

ഇന്ന് മരിച്ചതിനു ശേഷമുള്ള
എൻടെ എത്രമത്തെയോ -
ഓർമയിൽ നിന്ന് മുഴുവനായി
അടർന്നു പോവാത്ത എത്രാമത്തെയോ
പിറന്നാൾ -
ചുമരിലെ മാല ചാർത്തിയ ഫോട്ടോ
കാഴ്ചക്കാരനോട് ......

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...