വെൻടിലേറ്റർ
==============
അമ്മയ്ക്കും മരണത്തിന്നും
ഇടക്കായി വെൻടിലേറ്റർ
സ്വർഗ്ഗ നരകത്തിനിടക്കുള്ള
തല നാരിഴ നൂൽപ്പാലം പോലെ.
പണ്ട് ഞാൻ എന്ന കുഞ്ഞിനും
അമ്മയ്ക്കും ഇടക്കു
ഉണ്ടായിരുന്നോരാ പുക്കിൾ
ക്കൊടി ബന്ധം പോലെ .
കുറച്ചു കഴിഞ്ഞാൽ
ഞാനതു മുറിച്ചു മാറ്റും
വ്യർത്ഥവും അര്ഥമില്ലാത്തതും
ആയൊരാ ജീവിതത്തിലെ
ഒരു അലോസര നിമിഷത്തിൽ
അമ്മയെക്കൊന്ന ഒരു മകൻ കൂടി
ആരാച്ചാർ ഡോക്ടർ എൻടെ
സമ്മതം കാത്ത് ........
പുറമെ ആശുപത്രിക്കും
പുറമെ എൻടെ ജീവിതം
എന്നെ കൈകാട്ടി വിളിക്കുമ്പോൾ .
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&