Monday, 22 July 2019

ഏറ്

ഏറ്
**************************************
ഏറ് പിന്നിൽ നിന്നാണ്
ഏറ്റത്
പിന്തിരിഞ്ഞപ്പോള്
കണ്ണിൽ കവണയുമായി
ഒരു സുന്ദരി ആകാശം
നോക്കി നിൽക്കുന്നു
ആകെ ചായം പൂശി
മറ്റൊരു 'മോഡേൺ ഗേൾ '
കുറച്ചു പൂക്കളുമായി
അരികെ ഒരു പൂമരം
മൊബൈൽ റീചാർജ്
ചെയ്യുന്ന അന്യ സംസ്ഥാന
തൊഴിലാളികളുടെ
സ്ഥിരം സീൻ ..
ഓളമുണ്ടാക്കാൻ
മുദ്രാവാക്യം
വിളിക്കുന്ന
ഒരു ചെക്കൻ
അമ്മയെ തിരയുന്ന
ഒരു പെൺകുട്ടി
പിന്നെ ഒറിജിനാലിറ്റിക്കു
ഒന്ന് രണ്ടു പട്ടിക്കുട്ടികൾ
മൂന്നാലു കീറച്ചാക്കുകൾ
കുറച്ചു കൂമ്പാരം കല്ലുകൾ
പത്തിരുപതു
പെരുത്ത പ്രതിമകൾ
താഴെ മേമ്പൊടിക്ക് ഒരു
പട്ടിണിപ്പിച്ചക്കാരൻ
(ഏഴയ് തോഴൻ!)
ഇതിൽ ആരായിരിക്കും
പുറകില് നിന്ന്
കൃത്യമായി
തലയ്ക്കു 'ണിം ' ന്നു
എറിഞ്ഞത് ?
പാപം ചെയ്യുന്നവൻടെ
സ്ഥിരം പണി ചെയ്തത് !
അമ്പത് രൂപക്കു
അഞ്ചാറു മുല്ലപ്പൂ
വിൽക്കുന്ന സ്ത്രീ
അത് കണ്ടു കാണാൻ
വഴിയില്ല .
സ്നേഹമുള്ളവരെയാരെയും
തെരുവിൽ കാണാനുമില്ല .
പ്രശനം
അതിസൂക്ഷ്മമായും
ആത്യന്തികമായും
ഏറിൻടെയോ
അതോ തലയുടെയോ
അല്ല താനും .
മറി ച്ചു തല
എൻടെയാണ്
എന്നത് തന്നെആണ്.
---------------------------------
---------------------------------
നിങ്ങൾ എറിഞ്ഞിട്ടില്ല
എന്നല്ലേ ?
-----------------------------
ആ, ശരി ...
എന്നാൽ എനിക്ക്
കൊണ്ടിട്ടുമില്ല !
--------------------------------
പക്ഷേ ,ഏറ് ?
(എന്നാലും മൂല്യാധിഷ്ടിത
രാഷ്ട്രീയത്തിൽ നിന്നെന്തേ
യുവ തലമുറ
പാടേ വിട്ടു പോയി ?)

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...