Thursday, 4 July 2019

സ്വദേശിയും വിദേശിയും

സ്വദേശിയും വിദേശിയും 







സ്വദേശത്തെക്കുറിച്ചു രണ്ടു വാക്ക് 
[പ്രസംഗിക്കാനായാണ് അയാൾ 
എഴുന്നേറ്റത് ,

ഹലോ , ഗുഡ് മോർണിങ് ....
അയാൾ പറഞ്ഞു തുടങ്ങി .

അതുകേൾക്കാൻ ഒഴിഞ്ഞ 
കസേരകൾക്കൊപ്പം ഒന്ന് രണ്ടു 
വിദേശ ടൂറിസ്റ്റുകളും!

വാ വാട്ട് എ കൺട്രി !
അവർ പറഞ്ഞു കൊണ്ടിരുന്നു 

ഒരു വിദേശ നിർമ്മിത കണ്ണടയും 
ഫിറ്റു ചെയ്തു ഒരു വിദേശ 
നിർമ്മിത വാഹനത്തിലാണ് 
അയാൾ അവിടേക്കു എത്തിയത് 

കള്ളു ഷാപ്പിൽ നിന്നും 
ബാറിലേക്ക് -എന്നാണ് അയാളുടെ 
അടുത്ത പുസ്തകത്തിൻടെ 
പേര് !

വിദേശ നിർമ്മിത അടവുകളാണ് 
അയാളുടെ ഭാര്യയെ ഗർഭിണി ആക്കിയത് 

അപ്പോൾ അയാളിൽ  ഒരു സ്വദേശ 
നിർമ്മിത ഞരക്കം ഉണ്ടായിരുന്നു 

ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള 
ഒരു മത്സാരാതിൽ ആയാളും 
ഒരു പങ്കാളി 

എപ്പോൾ ഒന്നാമനായി എത്തുമ്പോളും 
മുകളിലായി അടുത്ത ഒന്നാമൻ 

ചെരുപ്പ് നക്കുന്നതെല്ലാം 
അയാൾ അടുത്ത ക്ഷണം 
തന്നെ മറക്കുമായിരുന്നു 

അയാളുടെ വീട്ടിലും ഡോഗ് 
ഉണ്ടായിരുന്നു 


ഒരു വിദേശ നിർമ്മിത 
ശവപ്പെട്ടിക്കകത്തെ 
സ്വദേശ നിർമ്മിത ശവം 
അതയാളുടേതായിരുന്നു .


"ഞാൻ ഒരു തെറ്റ് മാത്രം" ..
രണ്ടു വാക്ക് പ്രസംഗിക്കാൻ 
എഴുന്നേറ്റയാൾ നാലു വക്കിൽ 
പ്രസംഗം അവസാനിപ്പിച്ചു 




No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...