രാജൻ മാഷ്
കണക്കു മാഷ്
രാജൻ മാഷ്
ആയിരുന്നു ,
നാലിലാണ്
ഒരു കണക്കു
കൂട്ടിയപ്പോൾ
അറിയാതെ
തെറ്റിയതിന്
പിടലിക്ക്
രാജൻ മാഷ്
ആഞ്ഞടിച്ചത് .
കൂടെ കരയുന്ന
കുട്ടികളുടെ
കൂട്ടത്തിൽ
ഭയന്നു വിറച്ച
ഒരു കുട്ടിയായി
നിന്നുതുടങ്ങിയതും
അന്ന് മുതലാണ്
ഉച്ചക്ക്
ഒഴിവുസമയത്തു
കൂട്ടുകാരുമൊത്തു
റബ്ബർപന്തു
കളിക്കുമ്പോൾ
പന്ത് വാങ്ങി
ഹെഡ്മാസ്റ്ററുടെ
റൂമിൽ പൂട്ടി
വച്ചിരുന്നതും
രാജൻ മാഷ് തന്നെ .
രാജൻ മാഷ്
ഒരോർമ്മയാണ് .
രാജൻ മാഷ് മരിച്ച അന്ന്
മുണ്ടും മടക്കിക്കുത്തി
മാഷെ കാണാതെ
ഒരു സിനിമ കാണാൻ
പോയതും ഒരോർമ്മ !
കുട്ടികളെ ചിറകില്ലാതെ
പറക്കാൻ പ്രേരിപ്പിക്കാത്ത
മാഷുമ്മാരുടെ മുന്നിൽ
വെക്കാവുന്ന
പഴകിയ
ഒരു പ്രതിമപോലുള്ള
ഒരോർമ്മ .
കണക്കു മാഷ്
രാജൻ മാഷ്
ആയിരുന്നു ,
നാലിലാണ്
ഒരു കണക്കു
കൂട്ടിയപ്പോൾ
അറിയാതെ
തെറ്റിയതിന്
പിടലിക്ക്
രാജൻ മാഷ്
ആഞ്ഞടിച്ചത് .
കൂടെ കരയുന്ന
കുട്ടികളുടെ
കൂട്ടത്തിൽ
ഭയന്നു വിറച്ച
ഒരു കുട്ടിയായി
നിന്നുതുടങ്ങിയതും
അന്ന് മുതലാണ്
ഉച്ചക്ക്
ഒഴിവുസമയത്തു
കൂട്ടുകാരുമൊത്തു
റബ്ബർപന്തു
കളിക്കുമ്പോൾ
പന്ത് വാങ്ങി
ഹെഡ്മാസ്റ്ററുടെ
റൂമിൽ പൂട്ടി
വച്ചിരുന്നതും
രാജൻ മാഷ് തന്നെ .
രാജൻ മാഷ്
ഒരോർമ്മയാണ് .
രാജൻ മാഷ് മരിച്ച അന്ന്
മുണ്ടും മടക്കിക്കുത്തി
മാഷെ കാണാതെ
ഒരു സിനിമ കാണാൻ
പോയതും ഒരോർമ്മ !
കുട്ടികളെ ചിറകില്ലാതെ
പറക്കാൻ പ്രേരിപ്പിക്കാത്ത
മാഷുമ്മാരുടെ മുന്നിൽ
വെക്കാവുന്ന
പഴകിയ
ഒരു പ്രതിമപോലുള്ള
ഒരോർമ്മ .
No comments:
Post a Comment