അപ്പൂപ്പൻ താടി
===================
ഇളം വെയിലും
ചാറ്റൽ മഴയും
ചെറു കുളിരും
നറു മഞ്ഞും കടന്നു
ഒരു അപ്പൂപ്പൻ താടി .
കാട്ടിലൂടെ
ശ്മശാനത്തിലൂടെ
ആശുപത്രികളിലൂടെ
റേഷൻ കടയിലൂടെ
പൂരപ്പറമ്പിലൂടെ
കടൽത്തീരത്തിലൂടെ
ഒരു അപ്പൂപ്പൻ താടി .
മോണ കാട്ടിച്ചിരിച്ചു
കൈകാലിട്ടടിടിച്ചു
കൈകൊട്ടിച്ചിരിച്ചു
ട്രൗസറിൽ മൂത്രം ഒഴിച്ചു
കരഞ്ഞു കളിച്ചു
കൊതിച്ചു കൊഴിച്ചു
ഒരു അപ്പൂപ്പൻ താടി .
വേദനപ്പരപ്പിലൂടെ
ചതിക്കുണ്ടിലൂടെ
പ്രാണൻ പിടച്ചു
ഒരു അപ്പൂപ്പൻ താടി .
മണ്ണ് തൊട്ടും
മാനം തൊട്ടും
ചാഞ്ഞും ചരിഞ്ഞും
എൻടെ പറമ്പിലും
നിന്ടെ പറമ്പിലും പറന്നു
ഒ രു അപ്പൂപ്പൻ താടി .
അപ്പൂപ്പനാകാൻ
ഇല്ലാത്ത ഒരപ്പൂപ്പൻ താടി !.
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
No comments:
Post a Comment