Monday, 29 June 2020
.ആംഗിൾ
.ആംഗിൾ
=============
ഒരു കൊലപാതകം നടന്നിരിക്കുന്നു.
പോലീസുകാരന് കൊലപാതകിയെ
കണ്ടെത്തേണ്ടതുണ്ട്.
സുന്ദരിയായ യുവതിക്കാകട്ടെ
അവളെ ബലാത്സംഗം ചെയ്ത
ഒരുത്തനെ കൊല്ലേണ്ടതായുംഉണ്ട്.
ചത്തവനെ വെട്ടിയ വാക്കത്തി
വിറ്റ കടക്കാരന് അത്തരം
അനവധി കത്തികൾ
ചിലവാക്കേണ്ടതായിട്ടുണ്ട്.
വാക്കത്തിക്കാരൻടെ കടയിലെ
വാടക കൊണ്ടാണ് ഞാനും എൻടെ
കുടുംബവും ജീവിക്കുന്നതും.
{ Pradheep Pattambi }
Tuesday, 23 June 2020
വർഗ്ഗം
വർഗ്ഗം
====================================
വർഗ്ഗ വ്യത്യാസം ഒരു ഭീകര
കൊലപാതകിയാണ് .
അവൻ നിങ്ങളെ എപ്പോൾ എങ്ങനെ
വേണമെങ്കിലും കൊന്നേക്കും .
ചിലപ്പോൾ ജീവനോടെ ചുട്ടെരിച്ച് ..
ചിലപ്പോൾ കഴുത്തു ഞെരിച്ച്
ശ്വാസം മുട്ടിച്ച്....
ചിലപ്പോൾ ശ്വാസം താരാതെ
മുക്കി ..
ചിലപ്പോൾ ഓരോ അവയവവും
ഛേദിച്ച്..
ചിലപ്പോൾ അടിച്ചടിച്ചടിച്ച്.....
നിങ്ങളെ വധിച്ചു പ്രകൃതിയിലെ
നിറങ്ങളെ ഇല്ലാതാക്കാമെന്നവൻ
കിനാവ് കാണുന്നു ,
വർഗ്ഗവ്യത്യാസത്തിന്നെതിരെ
ഒരിക്കലും തോക്കെടുത്തേക്കരുത് ..
അപ്പോൾ നിങ്ങൾ യുദ്ധമുന്നണിയുടെ
മറ്റേ തലക്കൽ ആയേക്കും .
വർഗ്ഗ വെറിക്കെതിരെ വിളക്കുകൾ
മാത്രം കൊളുത്തിയേക്കുക ..
ചെറു മൺപാത്രങ്ങളിലും
ചെറു മെഴുകുതിരികളിലും
ചെറുപന്തങ്ങളിലും
മൊബൈൽ ഫോണുകളിൽ പോലും
വിളക്കുകൾ കൊളുത്തി
ലോകമാകെ വെളിച്ചം നിറച്ചു
വച്ചേക്കുക .
അങ്ങിനെ വർഗ്ഗവെറിയുടെ
മനശ്ശാസ്ത്രത്തെത്തന്നെ തുടച്ചു
മാറ്റിയേക്കുക ..
വേരറുക്കാതെ ഒരു മരവും
മുഴുവനായി വീഴുകയില്ലല്ലോ ...
====================================
വർഗ്ഗ വ്യത്യാസം ഒരു ഭീകര
കൊലപാതകിയാണ് .
അവൻ നിങ്ങളെ എപ്പോൾ എങ്ങനെ
വേണമെങ്കിലും കൊന്നേക്കും .
ചിലപ്പോൾ ജീവനോടെ ചുട്ടെരിച്ച് ..
ചിലപ്പോൾ കഴുത്തു ഞെരിച്ച്
ശ്വാസം മുട്ടിച്ച്....
ചിലപ്പോൾ ശ്വാസം താരാതെ
മുക്കി ..
ചിലപ്പോൾ ഓരോ അവയവവും
ഛേദിച്ച്..
ചിലപ്പോൾ അടിച്ചടിച്ചടിച്ച്.....
നിങ്ങളെ വധിച്ചു പ്രകൃതിയിലെ
നിറങ്ങളെ ഇല്ലാതാക്കാമെന്നവൻ
കിനാവ് കാണുന്നു ,
വർഗ്ഗവ്യത്യാസത്തിന്നെതിരെ
ഒരിക്കലും തോക്കെടുത്തേക്കരുത് ..
അപ്പോൾ നിങ്ങൾ യുദ്ധമുന്നണിയുടെ
മറ്റേ തലക്കൽ ആയേക്കും .
വർഗ്ഗ വെറിക്കെതിരെ വിളക്കുകൾ
മാത്രം കൊളുത്തിയേക്കുക ..
ചെറു മൺപാത്രങ്ങളിലും
ചെറു മെഴുകുതിരികളിലും
ചെറുപന്തങ്ങളിലും
മൊബൈൽ ഫോണുകളിൽ പോലും
വിളക്കുകൾ കൊളുത്തി
ലോകമാകെ വെളിച്ചം നിറച്ചു
വച്ചേക്കുക .
അങ്ങിനെ വർഗ്ഗവെറിയുടെ
മനശ്ശാസ്ത്രത്തെത്തന്നെ തുടച്ചു
മാറ്റിയേക്കുക ..
വേരറുക്കാതെ ഒരു മരവും
മുഴുവനായി വീഴുകയില്ലല്ലോ ...
Sunday, 14 June 2020
റോബോട്ട്
റോബോട്ട്
============
പകർച്ചവ്യാധി തടയാനും
തമ്മിൽ തല്ലു ഒഴിയാനും
ആയാണവൻ വീട്ടിലെ എല്ലാരേം
ആട്ടി പുറത്താക്കി പകരം -
ഒരു റോബോട്ടിനെ വാങ്ങിയത് .
മുറ്റമടി , പാത്രം കഴുകൽ
അലക്കൽ ,പാചകം തുടങ്ങിയ
ജോലികൾ കൃത്യമായി ചെയ്തു
ബാറ്ററി ചിലവിൽ ജീവിച്ച
റോബോട്ടിനോട് അവനൊരിക്കൽ
വിവാഹ അഭ്യർത്ഥനവരെ നടത്തി
, കഷ്ടകാലത്തിനാണ്
എവിടെ നിന്നോ ഒരു ചൊക്ലി പട്ടി
അവൻടെ വീട്ടിലേക്കെത്തിയത്
റോബോട്ടിനയെയും പട്ടിയെയും
പിന്നെ എങ്ങും ആരും കണ്ടവരില്ല (
(റോബോട്ടിൻടെ ലാഭക്കൊതി
മറ്റൊരുതരത്തിൽ ഉള്ളതായിരിക്കേണം ?)
============
പകർച്ചവ്യാധി തടയാനും
തമ്മിൽ തല്ലു ഒഴിയാനും
ആയാണവൻ വീട്ടിലെ എല്ലാരേം
ആട്ടി പുറത്താക്കി പകരം -
ഒരു റോബോട്ടിനെ വാങ്ങിയത് .
മുറ്റമടി , പാത്രം കഴുകൽ
അലക്കൽ ,പാചകം തുടങ്ങിയ
ജോലികൾ കൃത്യമായി ചെയ്തു
ബാറ്ററി ചിലവിൽ ജീവിച്ച
റോബോട്ടിനോട് അവനൊരിക്കൽ
വിവാഹ അഭ്യർത്ഥനവരെ നടത്തി
, കഷ്ടകാലത്തിനാണ്
എവിടെ നിന്നോ ഒരു ചൊക്ലി പട്ടി
അവൻടെ വീട്ടിലേക്കെത്തിയത്
റോബോട്ടിനയെയും പട്ടിയെയും
പിന്നെ എങ്ങും ആരും കണ്ടവരില്ല (
(റോബോട്ടിൻടെ ലാഭക്കൊതി
മറ്റൊരുതരത്തിൽ ഉള്ളതായിരിക്കേണം ?)
അടുപ്പം
അടുപ്പം
യഥാർത്ഥ സ്നേഹത്തിനും കവിതക്കും
തമ്മിൽ ഒരു വലിയ അടുപ്പമുണ്ട് .
യഥാർത്ഥ മനുഷ്യനും സത്യത്തിനും
തമ്മിലുള്ള വലിയ അടുപ്പം പോലെ ,
യഥാർത്ഥ ജീവിതത്തിനും പ്രകൃതിക്കും
തമ്മിലുള്ള വലിയ അടുപ്പം പോലെ
യഥാർത്ഥ സ്നേഹത്തിനും കവിതക്കും
തമ്മിൽ ഒരു വലിയ അടുപ്പമുണ്ട്
ആർക്കും വേണ്ടാത്ത ചില നല്ല അടുപ്പങ്ങൾ
വരികളായി കവിതയിൽ നിറഞ്ഞു
പൂത്തുലഞ്ഞു നരച്ചു ഇലകൊഴിച്ചു
ആറ്റൊരത്തു നട്ടുച്ചക്കും പിന്നെ നിലാവത്തും
ഓളം വെട്ടി തിളങ്ങുന്നു .
കൂട്ടിനായി ചെളിപ്പൊത്തുകളും .
പുൽച്ചാടികളും
യഥാർത്ഥ സ്നേഹത്തിനും കവിതക്കും
തമ്മിൽ ഒരു വലിയ അടുപ്പമുണ്ട് .
യഥാർത്ഥ മനുഷ്യനും സത്യത്തിനും
തമ്മിലുള്ള വലിയ അടുപ്പം പോലെ ,
യഥാർത്ഥ ജീവിതത്തിനും പ്രകൃതിക്കും
തമ്മിലുള്ള വലിയ അടുപ്പം പോലെ
യഥാർത്ഥ സ്നേഹത്തിനും കവിതക്കും
തമ്മിൽ ഒരു വലിയ അടുപ്പമുണ്ട്
ആർക്കും വേണ്ടാത്ത ചില നല്ല അടുപ്പങ്ങൾ
വരികളായി കവിതയിൽ നിറഞ്ഞു
പൂത്തുലഞ്ഞു നരച്ചു ഇലകൊഴിച്ചു
ആറ്റൊരത്തു നട്ടുച്ചക്കും പിന്നെ നിലാവത്തും
ഓളം വെട്ടി തിളങ്ങുന്നു .
കൂട്ടിനായി ചെളിപ്പൊത്തുകളും .
പുൽച്ചാടികളും
ഇറ്റ്
ഇറ്റ്
ആകാശത്തുനിന്നും ഒരു തുള്ളി വെള്ളം
പതുക്കെ വൃദ്ധനായ പിതാവിൻടെ
കഷണ്ടി തലയിൽ വീണുയർന്നു ഊർന്നു
കണ്ണിൽ നിറഞ്ഞു താഴെ ചുണ്ടിനെ
ചുംബിച്ചു താടിരോമങ്ങളിലൂടൊലിച്ചു
കോടിയ നരച്ച നെഞ്ചോരത്തിലൂടെ
ചെറുതായി വീർത്ത വയറിൽ എത്തി
ഇറ്റ്
കാലിൽ തൊടാതെ മണ്ണിലെത്തി ..
പിന്നേയത് ഉരുണ്ടു ,തൊടിയിലെ
പച്ചക്കറിത്തോട്ടത്തിലൂടെയും
തൊഴുത്തിലെ ചാണകക്കുഴി
ഓരത്തിലൂടെയും , ചായപ്പിലെ
ചപ്പിലാക്കൂട്ടത്തതിന്നരുകിലെ
മഴ നനഞു ചരിഞ്ഞ കൈക്കൊട്ടി
ന്നരികിലൂടെയും നീങ്ങി
വേലിപ്പൊത്തിന്നരുകിലെ
പൊളിഞ്ഞ പഞ്ചായത്തു തോട്ടിലൂടെ
നാട്ടിലെ പുഴയിലേക്കും
അങ്ങിനെ അറബിക്കടലിലേക്കും ആയി
നീങ്ങി .
(ഒരു പാട് ഇറ്റുകൾ നൃത്തം വയ്ക്കുന്ന
പുഴയെ പക്ഷേ എന്നന്നേക്കുമായിത്തന്നെ
ഞങ്ങൾ എന്നോ മറന്നിരുന്നു ..........)
ആകാശത്തുനിന്നും ഒരു തുള്ളി വെള്ളം
പതുക്കെ വൃദ്ധനായ പിതാവിൻടെ
കഷണ്ടി തലയിൽ വീണുയർന്നു ഊർന്നു
കണ്ണിൽ നിറഞ്ഞു താഴെ ചുണ്ടിനെ
ചുംബിച്ചു താടിരോമങ്ങളിലൂടൊലിച്ചു
കോടിയ നരച്ച നെഞ്ചോരത്തിലൂടെ
ചെറുതായി വീർത്ത വയറിൽ എത്തി
ഇറ്റ്
കാലിൽ തൊടാതെ മണ്ണിലെത്തി ..
പിന്നേയത് ഉരുണ്ടു ,തൊടിയിലെ
പച്ചക്കറിത്തോട്ടത്തിലൂടെയും
തൊഴുത്തിലെ ചാണകക്കുഴി
ഓരത്തിലൂടെയും , ചായപ്പിലെ
ചപ്പിലാക്കൂട്ടത്തതിന്നരുകിലെ
മഴ നനഞു ചരിഞ്ഞ കൈക്കൊട്ടി
ന്നരികിലൂടെയും നീങ്ങി
വേലിപ്പൊത്തിന്നരുകിലെ
പൊളിഞ്ഞ പഞ്ചായത്തു തോട്ടിലൂടെ
നാട്ടിലെ പുഴയിലേക്കും
അങ്ങിനെ അറബിക്കടലിലേക്കും ആയി
നീങ്ങി .
(ഒരു പാട് ഇറ്റുകൾ നൃത്തം വയ്ക്കുന്ന
പുഴയെ പക്ഷേ എന്നന്നേക്കുമായിത്തന്നെ
ഞങ്ങൾ എന്നോ മറന്നിരുന്നു ..........)
Subscribe to:
Posts (Atom)
പോയെന്റു ഓഫ് വ്യൂ
പോയിന്റ് ഓഫ് വ്യൂ ശവം ഏഴു ദിവസം ആണ് ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം പ്രമുഖ vip കളെ കാത്തിരിക്കൽ ആചാര വെടി ലൈവ് ഭൂമിയിൽ എത്രയും പെട്ടെന്...
-
ഞാനും അവളും അവനും. ====================== ആദ്യം ഉണ്ടായിരുന്നത് ഞാൻ മാത്രം. പിന്നെ എന്നോ അവളെ കണ്ടു. അവൾ ചിരിച്ചു. അവൾ എന്തൊക്കെയോ പറഞ്ഞു. ...
-
വൃദ്ധ സദനത്തിലെ അമ്മ ===================== വൃദ്ധ സദനത്തിലെ അമ്മ തിരക്കിലാണ്. രാവിലെ നേരത്തെ എണീക്കണം. മക്കൾ എഴുന്നേറ്റോ കുളിച്ചോ ഭക്ഷണം കഴി...