Sunday, 14 June 2020

റോബോട്ട്

റോബോട്ട്

============

പകർച്ചവ്യാധി തടയാനും
തമ്മിൽ തല്ലു ഒഴിയാനും
ആയാണവൻ വീട്ടിലെ എല്ലാരേം
ആട്ടി പുറത്താക്കി പകരം -
ഒരു റോബോട്ടിനെ വാങ്ങിയത് .


മുറ്റമടി , പാത്രം കഴുകൽ
അലക്കൽ ,പാചകം തുടങ്ങിയ
ജോലികൾ കൃത്യമായി ചെയ്തു
ബാറ്ററി ചിലവിൽ ജീവിച്ച
റോബോട്ടിനോട് അവനൊരിക്കൽ
വിവാഹ അഭ്യർത്ഥനവരെ നടത്തി

, കഷ്ടകാലത്തിനാണ്
എവിടെ നിന്നോ ഒരു ചൊക്ലി പട്ടി
അവൻടെ വീട്ടിലേക്കെത്തിയത്

റോബോട്ടിനയെയും പട്ടിയെയും
പിന്നെ എങ്ങും ആരും കണ്ടവരില്ല (

(റോബോട്ടിൻടെ ലാഭക്കൊതി
മറ്റൊരുതരത്തിൽ ഉള്ളതായിരിക്കേണം ?)



No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...