വർഗ്ഗം
====================================
വർഗ്ഗ വ്യത്യാസം ഒരു ഭീകര
കൊലപാതകിയാണ് .
അവൻ നിങ്ങളെ എപ്പോൾ എങ്ങനെ
വേണമെങ്കിലും കൊന്നേക്കും .
ചിലപ്പോൾ ജീവനോടെ ചുട്ടെരിച്ച് ..
ചിലപ്പോൾ കഴുത്തു ഞെരിച്ച്
ശ്വാസം മുട്ടിച്ച്....
ചിലപ്പോൾ ശ്വാസം താരാതെ
മുക്കി ..
ചിലപ്പോൾ ഓരോ അവയവവും
ഛേദിച്ച്..
ചിലപ്പോൾ അടിച്ചടിച്ചടിച്ച്.....
നിങ്ങളെ വധിച്ചു പ്രകൃതിയിലെ
നിറങ്ങളെ ഇല്ലാതാക്കാമെന്നവൻ
കിനാവ് കാണുന്നു ,
വർഗ്ഗവ്യത്യാസത്തിന്നെതിരെ
ഒരിക്കലും തോക്കെടുത്തേക്കരുത് ..
അപ്പോൾ നിങ്ങൾ യുദ്ധമുന്നണിയുടെ
മറ്റേ തലക്കൽ ആയേക്കും .
വർഗ്ഗ വെറിക്കെതിരെ വിളക്കുകൾ
മാത്രം കൊളുത്തിയേക്കുക ..
ചെറു മൺപാത്രങ്ങളിലും
ചെറു മെഴുകുതിരികളിലും
ചെറുപന്തങ്ങളിലും
മൊബൈൽ ഫോണുകളിൽ പോലും
വിളക്കുകൾ കൊളുത്തി
ലോകമാകെ വെളിച്ചം നിറച്ചു
വച്ചേക്കുക .
അങ്ങിനെ വർഗ്ഗവെറിയുടെ
മനശ്ശാസ്ത്രത്തെത്തന്നെ തുടച്ചു
മാറ്റിയേക്കുക ..
വേരറുക്കാതെ ഒരു മരവും
മുഴുവനായി വീഴുകയില്ലല്ലോ ...
====================================
വർഗ്ഗ വ്യത്യാസം ഒരു ഭീകര
കൊലപാതകിയാണ് .
അവൻ നിങ്ങളെ എപ്പോൾ എങ്ങനെ
വേണമെങ്കിലും കൊന്നേക്കും .
ചിലപ്പോൾ ജീവനോടെ ചുട്ടെരിച്ച് ..
ചിലപ്പോൾ കഴുത്തു ഞെരിച്ച്
ശ്വാസം മുട്ടിച്ച്....
ചിലപ്പോൾ ശ്വാസം താരാതെ
മുക്കി ..
ചിലപ്പോൾ ഓരോ അവയവവും
ഛേദിച്ച്..
ചിലപ്പോൾ അടിച്ചടിച്ചടിച്ച്.....
നിങ്ങളെ വധിച്ചു പ്രകൃതിയിലെ
നിറങ്ങളെ ഇല്ലാതാക്കാമെന്നവൻ
കിനാവ് കാണുന്നു ,
വർഗ്ഗവ്യത്യാസത്തിന്നെതിരെ
ഒരിക്കലും തോക്കെടുത്തേക്കരുത് ..
അപ്പോൾ നിങ്ങൾ യുദ്ധമുന്നണിയുടെ
മറ്റേ തലക്കൽ ആയേക്കും .
വർഗ്ഗ വെറിക്കെതിരെ വിളക്കുകൾ
മാത്രം കൊളുത്തിയേക്കുക ..
ചെറു മൺപാത്രങ്ങളിലും
ചെറു മെഴുകുതിരികളിലും
ചെറുപന്തങ്ങളിലും
മൊബൈൽ ഫോണുകളിൽ പോലും
വിളക്കുകൾ കൊളുത്തി
ലോകമാകെ വെളിച്ചം നിറച്ചു
വച്ചേക്കുക .
അങ്ങിനെ വർഗ്ഗവെറിയുടെ
മനശ്ശാസ്ത്രത്തെത്തന്നെ തുടച്ചു
മാറ്റിയേക്കുക ..
വേരറുക്കാതെ ഒരു മരവും
മുഴുവനായി വീഴുകയില്ലല്ലോ ...
No comments:
Post a Comment