Monday, 29 June 2020

.ആംഗിൾ

.ആംഗിൾ
=============
ഒരു കൊലപാതകം നടന്നിരിക്കുന്നു.


പോലീസുകാരന് കൊലപാതകിയെ
കണ്ടെത്തേണ്ടതുണ്ട്.


സുന്ദരിയായ യുവതിക്കാകട്ടെ
അവളെ ബലാത്സംഗം ചെയ്ത
ഒരുത്തനെ കൊല്ലേണ്ടതായുംഉണ്ട്.


ചത്തവനെ വെട്ടിയ വാക്കത്തി
വിറ്റ കടക്കാരന് അത്തരം
അനവധി കത്തികൾ
ചിലവാക്കേണ്ടതായിട്ടുണ്ട്.


വാക്കത്തിക്കാരൻടെ കടയിലെ
വാടക കൊണ്ടാണ് ഞാനും എൻടെ  
കുടുംബവും ജീവിക്കുന്നതും.

{ Pradheep Pattambi }


No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...